topnews

സഹായികൾ സ്ലോ പോയിസണിംഗ് വഴി കൊല്ലാൻ ശ്രമിച്ചു; സരിതയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സരിതാ നായരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചാണ് സരിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചത്. സഹായികളായി ഒപ്പമുണ്ടായിരുന്നവർ സ്ലോ പോയിസൺ വഴി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് സോളാർ കേസ് പ്രതി സരിത പരാതിയിൽ പറയുന്നു.

വിളവൂർക്കൽ സ്വദേശി വിനുവിനും സംഘത്തിനുമെതിരെയാണ് സരിത പരാതി ഉയർത്തിയിരിക്കുന്നത്. ഇതിൽ വിനുവിനെ പ്രതിയാക്കി കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. സോളാർ കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ വിനുവിന്റെയും സംഘത്തിന്റെയും അകമ്പടിയോടെയായിരുന്നു സരിത സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് തനിക്ക് വിഷം നൽകിയത് എന്നാണ് സരിത പറയുന്നത്.

വിനു ജ്യൂസിൽ വിഷം കലർത്തുന്നത് നേരിട്ട് കണ്ടു. ഇതോടെ സഹായികളെ ഒഴിവാക്കിയതായും സരിത പരാതിയിൽ പറയുന്നു. തുടർന്ന് വിഷം അകത്തു ചെന്നതിനാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്. കാലുകളുടെ ചലനശേഷി നഷ്ടമായെന്നും സരിത പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബറിലായിരുന്നു സരിത പരാതി നൽകിയത്.

കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. അന്വേഷണ സംഘം വിനുവിന്റെ വീട്ടിൽ പരിശോധന നടത്തി. സരിതയുടെ വീട്ടിലെ കിണറിലെ വെള്ളം ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

4 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

5 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

5 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

6 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

7 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

7 hours ago