entertainment

സേവാഭാരതിയെ തള്ളിപറയില്ല, സാമൂഹ്യ പ്രവർത്തനത്തിൽ അവർ മുന്നിലുണ്ട്- ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ നിർമ്മാതാവായും താരം തുടക്കം കുറിച്ചു. ബോഡി ബിൽഡിങ്ങിലും ഫിറ്റ്‌നസിലും ഉണ്ണിയുടെ അത്രയും ശ്രദ്ധ കൊടുക്കുന്ന മറ്റൊരു യുവ താരം ഇല്ലെന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അടുത്തടെ താരം നിർമ്മാണം രംഗത്തേക്കും കടന്നിരുന്നു. താരം തന്നെ നായകനായ മേപ്പടിയാൻ എന്ന ചിത്രമായിരുന്നു ആദ്യമായി ഉണ്ണി നിർമ്മിച്ചത്. ഇപ്പോളിതാ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയാണ് ഉണ്ണി.

വാക്കുകളിങ്ങനെ, സിനിമ കാണാത്തവർ പറയുന്ന കാര്യങ്ങളാണ്. സിനിമ കണ്ടവർവർക്ക് ഒരിക്കലും അത് പ്രോ ബിജെപി എന്ന ചിന്ത പോലും വരില്ല. അങ്ങനെത്തെ ഒരു എലമെൻറ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാൻ പറ്റില്ല. കാരണം കേരളത്തിൽ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവർ സാമൂഹിക സേവന രംഗത്തുള്ളതാണ്….എന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് ഫ്രീയായി ആംബുലൻസ് ഓഫർ ചെയ്തത് അവരാണ്.

അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലൻസുകാർ ആംബുലൻസ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമർജൻസി അല്ലെങ്കിൽ കാഷ്വാലിറ്റി വന്നാൽ, we will take away എന്ന് പറഞ്ഞു. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം 10-12 ദിവസം എനിക്ക് ആ സ്ട്രെയിൻ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു. അപ്പോൾ ഒരു ആംബുലൻസ് എടുത്തിട്ട് അതിൽ സേവാഭാരതി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കിൽ ഉറപ്പായും അവർക്ക് താങ്ക്സ് കാർഡ് വെക്കും. ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല.

അതിലൊരു പൊളിറ്റിക്സുണ്ടെന്ന് കണ്ടെത്തി ഹനുമാൻ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റിതരുമോയെന്നൊക്കെ ചോദിച്ചാൽ , ഞാനത്തരം ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കാറ് പോലുമില്ല. എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാൻ പോലും പാടില്ല. അത് തെറ്റാണ്. എത്രയോ സിനിമകളിൽ എത്രയോ പേര് ആംബുലൻസ് ശബരിമലയിൽ പോകുന്നത്, എത്രയോ പേർ ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചർച്ചകളില്ല. ഞാൻ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിൻറെ പേരിൽ…..it is a wrong space. എനിക്കൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് പറയാൻ ഫേസ്ബുക്ക് പോസ്റ്റിട്ടാൽ പോരെ, എന്തിനാ ഒരു സിനിമയെടുക്കുന്നത്. പിന്നെ may be ഒരു പർട്ടിക്കുലർ പോയിൻറിൽ പ്രൊ ബി.ജി.പിയായാലും എൻറേത് നാഷണലിസ്റ്റ് വാല്യൂസാണ്. ഞാൻ രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല. ഇതൊക്കെയാണ് നമ്മുടെ പൊളിറ്റിക്സ്. പത്ത് മുപ്പത് വയസ്സൊക്കെ ആയാൽ എല്ലാവർക്കും ഒരു പൊളിറ്റിക്കൽ ഔട്ട് ലുക്കുണ്ടാകും.

Karma News Network

Recent Posts

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

23 mins ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

32 mins ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

52 mins ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

1 hour ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

1 hour ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

1 hour ago