തിരുവനന്തപുരം: പി.ടി. തോമസ് എം.എല്‍.എയുടെ മരണത്തിനിടെ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് വിവാഹവാര്‍ഷിക ആശംസ നേര്‍ന്ന ശശി തരൂരിനെതിരെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അനുകൂലികള്‍.പി.ടി. തോമസ് എന്ന നേതാവ് മരിച്ചത് അറിഞ്ഞില്ലേയെന്നും മറ്റ് പലരും കമന്റ് ചെയ്യുന്നുണ്ട്. അതേസമയം ഇതിന് പിന്നാലെ പി.ടി. തോമസിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ശശി തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.
ഇതിന് താഴെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തകനും കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമായ ഒരാളുടെ മരണത്തിനിടയിലും സെലിബ്രിറ്റികളുടെ വിവാഹവാര്‍ഷികം ഓര്‍ക്കുന്നതും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പലരുടേയും കമന്റ്.
കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഭിന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും തരൂരിനെതിരെ രംഗത്ത് വന്നിരുന്നു. മാത്രമല്ല ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്ചപ്പാടിനെ തരൂര്‍ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.ഇതോടെ പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ ശശി തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. കെ. സുധാകരന്, വി.ഡി. സതീശന്, മുല്ലപ്പള്ളി രാമചന്ദ്രന്, രാജ്മോഹന്‍ ഉണ്ണിത്താന് തുടങ്ങിയവരെല്ലാം തരൂരിനെതിരെ പരസ്യനിലപാടുമായി വന്നിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…
കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…
തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…
അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…
പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…