topnews

കെ സുധാകരനെതിരെ കണ്ണൂരിൽ സേവ് കോൺഗ്രസ് ഫ്‌ളക്‌സ്

കണ്ണൂർ: കണ്ണൂർ നഗരത്തിൽ സേവ് കോൺഗ്രസ് ഫ്‌ളക്‌സ് ബോർഡ്. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ വിമർശിച്ചാണ് യൂത്ത് കോൺഗ്രസിന്റെ ഫ്‌ളക്‌സ്. തളാപ്പ് ശ്രീധരീയം ആയുർവേദ ആസ്പത്രിക്ക് എതിർവശത്തായിരുന്നു സേവ് കോൺഗ്രസ് എന്ന് അച്ചടിച്ച ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതും കോൺഗ്രസ് പ്രവർത്തകർ ബോർഡ്‌ നീക്കം ചെയ്തു.

നെഹ്രുവിനെ തള്ളിപ്പറഞ്ഞ് ആർ.എസ്.എസിനെ ന്യായീകരിക്കുന്ന കെ.സുധാകരൻ കോൺഗ്രസിന്റെ അന്തകൻ, സുധാകരനെക്കുറിച്ച് നമ്മുടെ പ്രിയനേതാവ് പി.രാമകൃഷ്ണൻ പറഞ്ഞത് എത്ര ശരിയാണ്, കോൺഗ്രസിനെ ആർ.എസ്.എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, ആർ.എസ്.എസ്. ശാഖയ്ക്ക് കാവൽ നിന്ന പാരമ്പര്യം അപമാനകരം തുടങ്ങിയവയാണ് ബോർഡിലെഴുതിയിരുന്നത്.

എന്നാൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത് രാഷ്ട്രീയ എതിരാളികളാണെന്നും കുറ്റവാളികളെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് ടൗൺ പോലീസിൽ പരാതി നൽകി.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

4 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

31 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

43 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago