entertainment

ഒരു പാട്ട് പാടാനല്ലേ, അതിന് എന്തിനാണ് ഇത്രയും തുക എന്നാണ് പല നിര്‍മാതാക്കളുടെയും ചോദ്യം, സയനോര ഫിലിപ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും സംഗീത സംവിധായികയുമാണ് സയനോര ഫിലിപ്പ്. ഇപ്പോള്‍ മലയാള സിനിമയില്‍ പ്രതിഫലത്തിന്റെ പേരിലുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ഗായിക. മലയാള സിനിമയില്‍ ഗായികാഗായകന്മാര്‍ക്ക് ബേസിക് പേ ഫിക്‌സ് ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് സയനോര പറയുന്നത്. പുതിയ പാട്ടുകാരനാണെങ്കിലും എക്‌സ്പീരിയന്‍സ്ഡ് ആണെങ്കിലും ഇത്ര രൂപയാണ് ഒരു പാട്ട് പാടാനുള്ള പ്രതിഫലം എന്നാത് കൃത്യമായി വേണമെന്ന് സയനോര പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സയനോര ഇത്തരത്തില്‍ പ്രതികരിച്ചത്.

സയനോരയുടെ വാക്കുകള്‍ ഇങ്ങനെ, കരയുന്ന കുഞ്ഞിനേ പാലുളളൂ എന്ന പറയുന്നൊരു സവിശേഷതയാണ് മലയാളം ഇന്‍ഡസ്ട്രിയില്‍. നമ്മള്‍ ഇപ്പോള്‍ നമ്മള്‍ക്ക് ഇത്രയാണ് റേറ്റ് എന്നുപറഞ്ഞാല്‍, അത് ചിലപ്പോള്‍ ബാര്‍ഗെയ്ന്‍ ചെയ്ത് കുറയ്ക്കാന്‍ ശ്രമിക്കും. പക്ഷേ തെലുങ്കിലോ, തമിഴിലോ ഉളള പ്രതിഫലത്തിന്റെ ഒരു ചെറിയ ഭാഗം പോലും മലയാളത്തില്‍ ഇല്ല എന്നുളളത് വളരെ വളരെ സത്യമാണ്. സിനിമ എത്ര വലിയതോ, കുറഞ്ഞതോ ആയ ബഡ്ജറ്റാകട്ടെ, അതില്‍ നമ്മളെ സംബന്ധിച്ച് ഒരു ഗായകന്‍ അല്ലേല്‍ ഗായികയെ ആര്, പാടാന്‍ വിളിക്കുന്നത് എന്നതാണ് പ്രധാനം. മിക്കവാറും മ്യൂസിക് ഡയറക്ടേഴ്‌സാണ് വിളിക്കുക. പക്ഷേ അത് കൂടാതെ പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് വിളിക്കുന്നവരുമുണ്ട്.

വലിയ ബിഗ് ബജറ്റ് പടങ്ങളൊക്കെ ഇറങ്ങുമ്പോള്‍ മ്യൂസിക് ഡയറക്ഷന്‍ എന്ന ശാഖയിലേക്ക് പണം വരുമ്പോള്‍ അത് നന്നായി കുറയുന്നുണ്ട്. അതിന്റെ ഒരു രീതി വെച്ച് നോക്കുമ്പോള്‍, അല്ലേല്‍ പെര്‍സെന്റേജ് വെച്ച് നോക്കുന്നേരം വളരെ കുറവാണത്. ഭൂരിഭാഗം സിനിമകളിലും ബഡ്ജറ്റ് കട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് മ്യൂസിക് ഡയറക്ഷന്‍ എന്ന മേഖലയിലാണ്. ഞാന്‍ ഇപ്പോള്‍ മൂന്നാമത്തെ പടം മ്യൂസിക് ഡയറക്ട് ചെയ്യുന്നത് കൊണ്ട് തന്നെ അറിയാം അതിന്റെ അവസ്ഥ. മ്യൂസിക്കിന് അല്ലേല്‍ ഒരു പാട്ട് പാടാനല്ലേ, അതിന് എന്തിനാണ് ഇത്രയും തുക എന്ന രീതിയിലാണ് ചോദ്യം. ആ ചോദ്യമാണ് ആദ്യം മാറേണ്ടത്. ഇത്തരം കാര്യങ്ങളാണ് ഗായികാ-ഗായകന്മാരുടെ പ്രതിഫലം കുറയ്ക്കുന്നത്.

ഞാനൊക്കെ സാധാരണ റെക്കോഡിങ്ങിന് വിളിക്കുമ്പോള്‍ പ്രതിഫലം പറയാറുണ്ട്. എന്തുപറഞ്ഞാലും മലയാളത്തെക്കാള്‍ കൂടുതലാണ് തെലുങ്കിലെയും തമിഴിലെയും പ്രതിഫലം. അത് മലയാളവുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. അത് എങ്ങനെയാണ് ശരിയാക്കേണ്ടത് എന്നുചോദിച്ചാല്‍ എല്ലാവരെയും കൂടി ഒരുമിച്ച് മുന്നോട്ട് വന്നാലേ അത് ശരിയാകുകയുളളൂ, സൗണ്ട് ഇന്‍ഡസ്ട്രി തീര്‍ച്ചയായിട്ടും കുറച്ച് ക്ലോസ് കൊണ്ടുവരുന്നുണ്ട് എന്നാണ് തനിക്ക് തോന്നുന്നത്.

Karma News Network

Recent Posts

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

16 mins ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

49 mins ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

1 hour ago

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

10 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

10 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

11 hours ago