crime

നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വൈത്തിരി:വയനാട്ടിൽ നിന്നും വളരെ ഞെട്ടിക്കുന്ന വിവരം പുറത്തു വരികയാണ് ,വയനാട്ടിലെ ഒരു സ്കൂൾ പ്രിൻസിപ്പൽ മാരക ലഹരിമരുന്നുമായി mdma യു മായി പിടിയിലായി .ഒരു സ്കൂളിലെ പ്രഥമാദ്ധ്യാപകൻ ആണ് ഇപ്പോൾ എംഡിഎംഎയുമായി പിടിയിൽ ആയിരിക്കുന്നത്,ഈ സംഭവത്തിൽ എന്തെൻകിലും ദുരൂഹതകൾ ഉണ്ടോ എന്നാണ് പോലീസ്അന്വേഷിക്കുന്നത് . പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. 0.26 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംക്​ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളിൽ നിന്നുമാണ് എം‍ഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ലഹരിയിൽ കിറുങ്ങുകയാണ് കേരളം , ലഹരി കടത്തിനു നടത്തി നൂറുമടങ്ങ് ലാഭം കൊയ്യുന്ന മാഫിയകൾ ആകട്ടെ ഇപ്പോൾ പരീക്ഷിക്കുന്നത് പുതുവഴികൾ ആണ് ,ഇതരസംസ്ഥാനങ്ങളിലെ വിൽപന കേന്ദ്രങ്ങളിൽ നിന്ന് ബസിലും ട്രെയിനിലും നേരിട്ട് കടത്തുന്നത് ഒഴിവാക്കി കുറിയർ, പാഴ്സൽ വാഹനങ്ങളിൽ ആണ് കഞ്ചാവ് എത്തുന്നത്.

ന്യൂജെൻ ലഹരിമരുന്നായ എംഡിഎംഎ യുവാക്കളുടെ ഇടയിൽ തരംഗമായതോടെ പൊലീസിനും നർകോടിക്സ് വിഭാഗത്തിനും വലിയ തലവേദനയാണ്. ബംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയും സമൂഹത്തിൽ വലിയതോതിൽ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. കൊച്ചിയിലെ ഡിജെ പാർട്ടി കേസുകളിൽ എംഡിഎംഎയുടെ കുത്തൊഴുക്ക് വൻതലവേദനയായി മാറിയതോടെയാണ് പൊലീസ് പിടിമുറുക്കാൻ തീരുമാനിച്ചത്.

വ്യാപകപരിശോധനകളും റെയ്ഡുകളും പതിവായതോടെ ലഹരിമരുന്നുകേസുകളിൽ അകത്താവുന്നവരുടെ എണ്ണം 60 % വർധിച്ചു. ഈ സ്ഥിതി കണക്കിലെടുത്താണ് പുറത്തുനിന്ന് എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുപകരം ഇവിടെത്തന്നെ ‘പാചകം ചെയ്ത്’ എടുക്കുകയെന്ന തന്ത്രത്തിലേക്ക് ലഹരിമാഫിയകൾ ചുവടുറപ്പിച്ചത്. ഗ്രാമിന് 4,000 രൂപ വരെ വിലയുള്ള സിന്തറ്റിക്ക് ലഹരിമരുന്നാണ് എംഡിഎംഎ. ഡിജെ പാർട്ടികൾക്കായി ഗ്രാമിന് 10,000 രൂപ വരെയുള്ള ലഹരിമരുന്നുകൾ എത്തിക്കുന്നതായാണ് വിവരം. എംഡിഎംഎ നിർമിക്കാനുള്ള വസ്തുക്കൾ പല തവണകളായി കേരളത്തിലെത്തിച്ച ശേഷം കൃത്യമായ അളവിലും അനുപാതത്തിലും ‘പാചകം ചെയ്തെ’ടുക്കുകയാണ് ചെയ്യുന്നത്. എംഡിഎംഎ നിർമാണ കേന്ദ്രത്തിന് ലഹരിമാഫിയകൾ ഉപയോഗിക്കുന്ന പേരാണ് ലഹരി കിച്ചൺ. ഒരു കിച്ചണിൽ രണ്ടുകിലോ വരെ എംഡിഎംഎ ഉൽപാദിപ്പിക്കാ(പാചകം ചെയ്യാ)മെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്.

ആളൊഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി കിച്ചണുകൾ ഒരുക്കുന്നത്. കോഴിക്കോട് നഗരമധ്യത്തിൽ മാനാഞ്ചിറയ്ക്കു സമീപം അടഞ്ഞുകിടക്കുന്ന കോംട്രസ്റ്റ് നെയ്ത്തുകമ്പനിയിൽ കഴിഞ്ഞദിവസം ലഹരികിച്ചൺ പ്രവർത്തിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന ആളുകൾ ഓടിരക്ഷപ്പെദുഃഖ ആയിരുന്നു .. ലഹരിമരുന്നുകളിലെ ഭയാനകമായ മാറ്റമായാണ് എംഡിഎംഎയുടെ വരവിനെ പൊലീസ് കാണുന്നത്. മറ്റു ലഹരിമരുന്നുകൾ കത്തിച്ചുവലിക്കുകയോ പുകയ്ക്കുകയോ വെള്ളത്തിൽ കലക്കുകയോ സിറിഞ്ചുപയോഗിച്ച് കുത്തിവയ്ക്കുകയോ ചെയ്യുമ്പോൾ എംഡിഎംഎ ഇതിൽ ഏതുരീതിയിലും ഉപയോഗിക്കാമെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ഇതോടെ ലഹരിമരുന്ന് ഉപയോഗത്തിന്റെ പ്രക്രിയ ലളിതമായി മാറുകയായിരുന്നു.

 

Karma News Network

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

26 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

57 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago