kerala

ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണമെത്തി : എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

 

പാലക്കാട്/ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലചെയ്ത കേസിൽ പ്രതിയുടെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയതിനെ തുടർന്ന് എസ്ഡിപിഐ കേന്ദ്രകമ്മറ്റി ഓഫീസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കേസിലെ പതിനൊന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയാതായി അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കേസിലെ പതിമൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് എസ്ഡിപിഐ കേന്ദ്രകമ്മറ്റി ഓഫീസിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം എത്തിയത്. ശ്രീനിവാസന്റെ കൊലപാതകത്തിന് മുന്‍പും ശേഷവും ഈ അക്കൗണ്ടിലേയ്ക്ക് പണമെത്തി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്.

അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ നടപടി. ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മേലാമുറിയിലെ കടയില്‍ കയറിയാണ് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണ് ശ്രീനിവാസന്റെ കൊലപാതകം അരങ്ങേറിയതെന്നു പണംവന്ന വഴി വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി സ്വദേശി സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു ശ്രീനിവാസന്റെ കൊലപാതകം. കേസില്‍ ഇരുപത്തി ആറ് പ്രതികളില്‍ ഇരുപത്തി അഞ്ചുപേരും അറസ്റ്റിലായിട്ടുണ്ട്.

അഗ്‌നിശമനസേന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഇരുപത്തി ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിൽ പ്രതികള്‍. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറുപേരില്‍ മൂന്നുപേര്‍ കടയ്ക്കുള്ളിലേക്ക് ഓടിക്കയറി ശ്രീനിവാസനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഇരുപത്തി ആറ് പ്രതികളില്‍ ഇരുപത്തി അഞ്ചുപേരും അറസ്റ്റിലായി. കോങ്ങാട് സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ കൊടുവാ യൂര്‍ സ്വദേശി ജിഷാദ് ഉള്‍പ്പെടെ അറസ്റ്റിലായവരെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തക രാണ്. വിദേശത്തേക്ക് കടന്ന മുഖ്യപ്രതികളില്‍ ഒരാളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ നടക്കുന്നു.

പോലീസ് 1607 പേജുള്ള കുറ്റപത്രമാണ് പാലക്കാട് കോടതിയില്‍ സമര്‍പ്പിച്ചത്. 279 സാക്ഷികള്‍. 293 രേഖകള്‍. 282 തൊണ്ടിമുതലുകള്‍ എന്നിവ കുറ്റപത്രത്തോടൊപ്പം ഉണ്ട്. കേസ് അന്വേഷണത്തിനിടെ കൊലപ്പെടുത്തേണ്ട എതിരാളികളുടെ പട്ടിക പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തയാറാക്കിയ വിവരവും പുറത്തുവന്നിരുന്നു. ബാക്കിയുള്ള പ്രതികള്‍ പിടിയിലാകുന്ന മുറയ്ക്ക് അവര്‍ക്കെതിരെയും ശ്രീനിവാസന്‍ വധത്തില്‍ കുറ്റപത്രം നല്‍കുമെന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്.

പട്ടിക തയ്യാറാക്കിയുള്ള കെലാപാതകം കേരളത്തില്‍ തന്നെ ആദ്യമായിരുനന്ു. അതിന് പിന്നില്‍ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് സംഘങ്ങള്‍. കേരളത്തില്‍ വലിയ കലാപം പദ്ധതിയിട്ടിരിക്കുകയാണ് ഈ തീവ്ര സംഘങ്ങള്‍. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല,ഒരന്വേഷണത്തിന് പോലും തയ്യാറാകുന്നില്ല. ഇപ്പോള്‍ കൊലപാതകത്തിന് എസ്ഡിപിഐ സംഘങ്ങളിലേകക് ഒഴുകിയ ഫണ്ടിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്, ഈതോടെ അക്കൗണ്ടും മരവിപ്പിച്ചു.

രാജ്യത്ത് വലിയ വിപത്തായി മാറിയിരിക്കുകയാണ് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ സംഘടനകള്‍. ഈ സംഘനകളെ നിരോധിക്കണമെന്ന ആവശ്യമാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്. അപ്പോഴും നേരം വെളുക്കാത്തത് പിണറായി സര്‍ക്കാരിനാണഅ. ഈ സംഘടനകള്‍ക്കെതിരെ ചെറുവിരലനക്കില്ല പിണറായി സര്‍ക്കാര്‍. കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരും കൂടിയാണ് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നവരുടെ കൂട്ടത്തിലുള്ളത്. വര്‍ഗ്ഗീയ ശക്തികളുടെ തോളില്‍ കൈയ്യിട്ട് നടക്കുകയാണ് പിണറായി സര്‍ക്കാര്‍.

Karma News Network

Recent Posts

ബീന കുമ്പളങ്ങി അനാഥമന്ദിരത്തിൽ നിന്ന് പോയി, രണ്ടാഴ്ചയായി അവിടെയുണ്ട്- ശാന്തിവിള ദിനേശ്

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി.…

13 mins ago

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

44 mins ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

55 mins ago

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

1 hour ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

2 hours ago

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

10 hours ago