kerala

കവളപ്പാറയിലെ സർക്കാർ അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാനാവില്ലെന്നു ഹൈക്കോടതി.

 

കൊച്ചി/ ഉരുള്‍പ്പൊട്ടല്‍ ദുരന്തം ഉണ്ടായ കവളപ്പാറയിൽ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി സർക്കാരിനെ വിമർശിച്ചത്.

ദുരന്തം സംഭവിച്ച കവളപ്പാറയിലെ ഭൂമി പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാന്‍ കഴിയില്ല. കോടതി പറഞ്ഞു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തുടർന്ന് കോടതി കേസിൽ കക്ഷി ചേര്‍ത്തു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലെന്ന ഹര്‍ജിയുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ദുരന്തഭൂമി പഴയ നിലയിലാക്കാന്‍ ഇതുവരെ എന്തു ചെയ്തു?. ദുരിതത്തിനീരയായവരുടെ പുനരധിവാസത്തിന് എന്തൊക്കെ നടപടികള്‍ എടുത്തു.? ഭൂമി പഴയ നിലയിലാക്കാന്‍ കഴിയില്ലെങ്കില്‍ എന്തു സാധിക്കും?. തുടങ്ങിയ ചോദ്യങ്ങളാണ് കോടതി സർക്കാരിനോട് ചോദിച്ചത്.

ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ടു നടന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ നൽകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതായി സര്‍ക്കാര്‍ നിയമസഭയിലടക്കം പറഞ്ഞിരുന്നതും ഭരണപക്ഷവും പ്രതിപക്ഷവും ഇത് കേട്ട് മിണ്ടാതെ ഇരുന്നതുമാണ്.

 

Karma News Network

Recent Posts

പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ്…

14 mins ago

പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല- സിനിമ ജീവിതത്തെക്കുറിച്ച് മെറീന

ഏതാനും ദിവസം മുൻപ് നടി മെറീന മൈക്കിൾ ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവനും…

30 mins ago

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കി, കൂട്ട അവധിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ

കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ…

33 mins ago

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവല്ല: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരയ്ക്കല്‍ ചുള്ളിക്കല്‍ വീട്ടില്‍ ബോസ്ലേ മാത്യുവിന്റെ മകന്‍ ബൈജു(42)വാണ് മരിച്ചത്. ശാരീരികാവശതകള്‍…

40 mins ago

ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച്‌ സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂള്‍…

1 hour ago

ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാര്‍ തലയില്‍ വീണു, ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി…

1 hour ago