അഹമ്മദാബാദ്: പുനര്‍വിവാഹം ചെയ്ത യുവതിയെ കെട്ടിയിട്ട് ക്രൂര മർദ്ദനത്തിന് ഇരയാക്കി. മരിച്ചുപോയ ആദ്യഭര്‍ത്താവിന്റെ വീട്ടുകാരാണ് യുവതിയെ കെട്ടിയിട്ട് മര്‍ദിക്കുകയും അവരുടെ മുടിമുറിക്കുകയും ചെയ്തത്. അമ്രേലി ജില്ലയിലെ ഗല്കോടഡി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. മുപ്പത്തഞ്ചുകാരിയായ യുവതിക്കാണ് മർദ്ദനമേറ്റത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തില്‍ നാലു പേര്‍ക്കെതിരേ കേസെടുത്ത പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. ആദ്യ വിവാഹബന്ധത്തില്‍ യുവതിക്ക് നാലുമക്കളുണ്ട്. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു. തുടര്‍ന്ന് കുട്ടികളുമായി കഴിഞ്ഞിരുന്ന യുവതി ഒരുവര്‍ഷംമുമ്പ് മറ്റൊരാളെ വിവാഹംചെയ്തു. പഴയഭര്‍ത്താവിന്റെ സഹോദരി ഗൂഗയെ കാണാന്‍ ചെന്നപ്പോഴാണ് യുവതിയെ ആക്രമിച്ചത്.
ഗൂഗയും അയല്‍വാസിയായ ഫാഗു ബെന്നും ചേര്‍ന്ന് യുവതിയുടെ ഇരുകൈകളും തൂണില്‍ പിടിച്ചുവെച്ചു. ഗൂഗയുടെ ഭര്‍ത്താവ് ഒരു മരത്തടികൊണ്ട് യുവതിയുടെ ബോധം പോകുവോളം തല്ലി. വീണ്ടും വിവാഹം ചെയ്തതിലുള്ള ദേഷ്യം തീര്‍ക്കാനായിരുന്നു ആക്രമണം. മറ്റൊരു ബന്ധുവായ ചാക്കു യുവതിയുടെ മുടിയും മുറിച്ചു. പഴയഭര്‍ത്താവിന്റെ അമ്മയാണ് സ്ഥലത്തെത്തി കൂടുതല്‍ അക്രമം നടത്തുന്നത് തടഞ്ഞു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…