entertainment

അപൂര്‍വങ്ങളില്‍ അപൂര്‍വമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കള്‍.. സീമ ജി നായരുടെ കുറിപ്പ്

നാളുകളായ അര്‍ബുദ രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന അഭിനേത്രിയാണ് ശരണ്യ ശശി. അടുത്തിടെയാണ് നടി സാധാരണ ജീവിതത്തിലേക്ക് പതുക്കെ മടങ്ങി വരുന്നത്. ശരീരത്തിന്റെ ഓരോരോ അവയവങ്ങളുമായി അര്‍ബുദം പിടിമുറുക്കുമ്പോള്‍ ജീവിതത്തില്‍ ജ്വലിക്കണം എന്ന് പറയുന്ന യുവാവാണ് നന്ദു മഹാദേവ. കഴിഞ്ഞ 15ന് ശരണ്യയുടെ പിറന്നാളായിരുന്നു, പിറന്നാള്‍ ദിനത്തില്‍ നന്ദുവിനെയും കൂട്ടിയാണ് സീമ ജി നായര്‍ ശരണ്യയെ കാണാനായി എത്തിയത്. നന്ദുവും ശരണ്യയും തനിക്ക് മക്കളാണെന്ന് സീമ പറയുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും ഒരു കുറിപ്പും സീമ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

സീമ ജി നായരുടെ കുറിപ്പിന്റെ പൂര്‍ണരൂപം: എന്റെ ജീവിതം കാറ്റിലും തിരമാലയിലും പെട്ട കടലാസ് തോണി പോലെ ആയിരുന്നു.. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു.. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു.. പഠിക്കാന്‍ പ്രയാസമുള്ള പാഠങ്ങളും ഈസിയായ പാഠങ്ങളും.. ഈ ജീവിതം അങ്ങനെ ആണ്..

ഇന്നലെ മാര്‍ച്ച് 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാള്‍ ആയിരുന്നു.. അദിതി, രഞ്ജിത്, ഡിമ്പിള്‍, ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവര്‍.. പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു.. അതിജീവനത്തിന്റെ രാജകുമാരി.. എന്റെ മോള്‍ക്ക് ഞാന്‍ ഇന്നലെ കൊടുത്ത ബിഗ് സര്‍പ്രൈസ്, അതിജീവനത്തിലെ ‘രാജകുമാരനു’മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു.. പെട്ടെന്ന് ആ രാജകുമാരന്‍ വീട്ടിലേക്കു വന്നപ്പോള്‍ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാന്‍ പറ്റില്ല.. ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തില്‍ നിന്ന് അവള്‍ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.. എന്റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു.. എന്റെ ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കുന്ന അപൂര്‍വ നിമിഷത്തിന്റെ ഓര്‍മ്മയാവും ഇത്.. എനിക്ക് മാത്രം അല്ല.. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയാവും അത്..

നമ്മള്‍ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവില്‍ ആയിരുന്നു വീട്ടില്‍ ഉള്ള എല്ലാവരും.. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കള്‍.. അവര്‍ നല്‍കുന്ന പോസിറ്റീവ് എനര്‍ജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം.. വെറും വാക്കുകള്‍ കൊണ്ട് തീരില്ല ഒന്നും.. അമൂല്യമായ രണ്ട് രക്‌നങ്ങള്‍.. അപൂര്‍വമായ രണ്ട് നക്ഷത്രങ്ങള്‍.. നന്ദുമോന്റെ ഭാഷ കടമെടുത്താല്‍, ‘പുകയരുത് ജ്വലിക്കണം’… ഈ അപൂര്‍വ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു..

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

5 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

20 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

53 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

54 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago