entertainment

തിരിച്ചടിച്ച് സീമ, മാലാ പാർവതി ഇരയായ എന്നെ മോശക്കാരിയാക്കി

ലൈഗീക ചൂഷണത്തിന്‌ ഇരയായ ആളേ വീണ്ടും അപമാനിക്കുന്നു. പ്രതി സ്ഥാനത്ത് മാലാ പാർവതി. മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും മേക്ക്അപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദമായിരുന്നു. ഇതിന് മാലാപാര്‍വതി നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കി. ഇതിനിടെ മാലാപാര്‍വതിയുടെ ഒരു വോയിസ് ക്ലിപ്പും പ്രചരിച്ചു. ഇപ്പോള്‍ സംഭവത്തില്‍ വീണ്ടും പ്രിതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സീമ.

ഈ മാല പാര്‍വതി എന്ന വ്യക്തി ഒരുവശത്ത് മകനെ ന്യായീകരിക്കാന്‍ എന്നെ നഷ്ടപരിഹാരം വാങ്ങിക്കാന്‍ നടക്കുന്ന മോശക്കാരി ആയി ചിത്രീകരിച്ചുകൊണ്ട്, എല്ലാവരുടെയും സപ്പോര്‍ട്ട് തേടി പരക്കം പായുന്നു. അവരുടെ മകന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു. അവന്‍ ചെയ്തത് അവന്റെ സ്വാതന്ത്ര്യം കൊണ്ടാണ്, അതിലെന്താ തെറ്റ് എന്ന് ന്യായീകരിക്കുന്നു. എന്നിട്ട് മറുവശത്തു മകന്‍ ചെയ്ത തെറ്റുമായി തനിക് യാതൊരു ബന്ധവുമില്ല, അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും, അവര്‍ തന്നെ ഈ വിഷയം പോലീസിനെ അറിയിച്ചിട്ടുണ്ട്, നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ എന്നോട് പറഞ്ഞു എന്നും പറയുന്നു. മാത്രമല്ല മകന്‍ ചെയ്ത തെറ്റ് മനസിലായി എന്നും പറഞ്ഞു എന്നോട് മാപ്പും പറയുന്നു. എന്ത് നല്ല നിലപാടുകള്‍ അല്ലേ..- സീമ ഫേസ്ബുക്കില്‍ കുറിച്ചു.

സീമയുടെ ഫേസ്ബുക്ക് കുറിപ്പ്;

ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാന്‍ ഉന്നയിച്ച സത്യങ്ങള്‍ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ല. ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുന്‍നിലപാടുകള്‍ ആയിരിക്കാം പലരും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കാരണം. ഒരു സ്ത്രീയെ അപമാനിച്ച വിഷയത്തെ പിന്തുണക്കാന്‍ മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. അതുകൊണ്ട് ഈ വിഷയത്തിലെ രാഷ്ട്രീയമായ പകപോക്കലുകളില്‍ എനിക്കൊരു പങ്കുമില്ല. മുന്‍പും ഇതുപോലെ വന്ന പല വ്യക്തികളുടെയും മെസ്സേജുകളുടെ ഒരുപാട് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തു വിട്ട ആളാണ് ഞാന്‍. അതെന്റെ ടൈംലൈന്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഏതെങ്കിലും വ്യക്തിയെ രാഷ്ട്രീയം ലാഭം വെച്ച് മോശക്കാര്‍ ആക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് നേരെ ഉള്ള മോശം പെരുമാറ്റങ്ങള്‍ക്കെതിരെ, പ്രവര്‍ത്തികള്‍ക്കെതിരെ എന്നും ഞാന്‍ പ്രതികരിച്ചിട്ടേ ഉള്ളൂ. ഇനിയും അത് തുടരും.

പലരും എനിക്കെതിരെ പറയുന്ന മറ്റൊരു കാര്യം മകന്‍ ചെയ്ത തെറ്റിലേക്ക് ഞാന്‍ മാല പാര്‍വതിയെ വലിച്ചിഴച്ചു എന്നാണ്. അതൊരുപക്ഷേ സത്യം എന്താണെന്നു മനസിലാക്കാതെ, ആ വ്യക്തിയോടുള്ള ഇഷ്ടം കൊണ്ട് നിങ്ങള്‍ക്ക് തോന്നുന്ന കാര്യമായിരിക്കും. ഈ മാല പാര്‍വതി എന്ന വ്യക്തി ഒരുവശത്ത് മകനെ ന്യായീകരിക്കാന്‍ എന്നെ നഷ്ടപരിഹാരം വാങ്ങിക്കാന്‍ നടക്കുന്ന മോശക്കാരി ആയി ചിത്രീകരിച്ചുകൊണ്ട്, എല്ലാവരുടെയും സപ്പോര്‍ട്ട് തേടി പരക്കം പായുന്നു. അവരുടെ മകന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു. അവന്‍ ചെയ്തത് അവന്റെ സ്വാതന്ത്ര്യം കൊണ്ടാണ്, അതിലെന്താ തെറ്റ് എന്ന് ന്യായീകരിക്കുന്നു.
എന്നിട്ട് മറുവശത്തു മകന്‍ ചെയ്ത തെറ്റുമായി തനിക് യാതൊരു ബന്ധവുമില്ല, അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും, അവര്‍ തന്നെ ഈ വിഷയം പോലീസിനെ അറിയിച്ചിട്ടുണ്ട്, നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ എന്നോട് പറഞ്ഞു എന്നും പറയുന്നു. മാത്രമല്ല മകന്‍ ചെയ്ത തെറ്റ് മനസിലായി എന്നും പറഞ്ഞു എന്നോട് മാപ്പും പറയുന്നു. എന്ത് നല്ല നിലപാടുകള്‍ അല്ലേ..

കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് അവരുടേതായി പുറത്തു വന്ന voice clip. അത് കേട്ടാല്‍ ഈ വിഷയത്തില്‍ ഉള്ള അവരുടെ ഇരട്ട നിലപാടുകള്‍ നിങ്ങള്‍ക്ക് മനസിലാകും. അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. എന്നെ, എന്റെ അഭിമാനം വിറ്റ് പണം വാങ്ങാന്‍ നടക്കുന്ന ആളായി ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം ഇല്ല എന്ന നിലപാടുകാരിയാണ് ഞാന്‍. ഞാനൊരു സാധാരണക്കാരി ആണ്. എനിക്ക് പിന്നില്‍ പ്രമുഖരോ, രാഷ്ട്രീയ നേതൃത്വങ്ങളോ ഒന്നുമില്ല. എനിക്കൊപ്പം എന്റെ സത്യങ്ങളും ആ സത്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നവരും മാത്രമേ ഉള്ളൂ. ഇതില്‍ ഒരു ലാഭവും പ്രതീക്ഷിക്കാതെ കൂടെ നില്‍ക്കുന്നവരോട് സ്‌നേഹം.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

6 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

6 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

7 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

8 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

8 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

8 hours ago