entertainment

മാലാ പാര്‍വതിക്കെതിരെ സാന്ദ്ര തോമസ്, ‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’

മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയും മേക്ക്അപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് ഉയര്‍ത്തിയ ആരോപണം വന്‍ വിവാദമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയ്ക്കാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ എന്നാണ് സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചത്. #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു സാന്ദ്രയുടെ കുറിപ്പ്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ഓഡിയോ സന്ദേശമാണ് കുറിപ്പെഴുതാന്‍ കാരണമായതെന്ന് സാന്ദ്ര പറയുന്നു. ‘മകന്‍ ചെയ്തതു തെറ്റാണെന്നു സോഷ്യല്‍ മീഡിയയില്‍ സമ്മതിക്കുകയും അല്ലാതെ ഉള്ള പ്രൈവറ്റ് കോണ്‍വെര്‍സേഷന്‍സില്‍ അവന്‍ ചെയ്തതില്‍ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് പറഞ്ഞതിനോടാണ് എന്റെ അഭിപ്രായവ്യത്യാസം.’-സാന്ദ്ര പറഞ്ഞു.

സാന്ദ്ര പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സാന്ദ്രയുടെ അഭിപ്രായത്തെ അനുകൂലിച്ചും എതിര്‍ത്തും പലരും രംഗത്ത് എത്തുന്നുണ്ട്. സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ സാന്ദ്രയെ പിന്തുണച്ച് രംഗത്തെത്തി. എന്നാല്‍ സംവിധായകന്‍ ജിയോ ബേബി സാന്ദ്രയുടെ നിലപാടിനെ എതിര്‍ത്തു.

മാലാ പാര്‍വതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണന്‍ സെക്‌സ് ചാറ്റിന് ക്ഷണിക്കുകയും അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തുവെന്നായിരുന്നു സീമ വിനീത് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയായിരുന്നു സീമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Karma News Network

Recent Posts

മതിയായ ചികിത്സ കിട്ടിയില്ല, രോഗി മരിച്ചു, ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിക്കുന്നു. പുന്നപ്ര അഞ്ചിൽ വീട്ടിൽ…

2 mins ago

സിനിമ മതം വളർത്താൻ ആകരുത്, മട്ടാഞ്ചേരി മാഫിയ വീഴും, ഇഡിയും സിബിഐയും എത്തും, സന്തോഷ് പണ്ഢിറ്റിന്റെ ചങ്കൂറ്റം

മലയാള സിനിമയ്ക്ക് വ്യത്യസ്തത നല്കിയ സന്തോഷ് പണ്ഡിറ്റ് നടൻ മമ്മുട്ടി ഉൾപ്പെട്ട മട്ടാഞ്ചേരി മാഫിയയെ കുറിച്ച് ഞടുക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു.…

8 mins ago

മലയാളം സംസാരിക്കും, മെലിഞ്ഞ ശരീരം, കാസര്‍കോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ്…

41 mins ago

ബീന കുമ്പളങ്ങി അനാഥമന്ദിരത്തിൽ നിന്ന് പോയി, രണ്ടാഴ്ചയായി അവിടെയുണ്ട്- ശാന്തിവിള ദിനേശ്

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി.…

1 hour ago

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

2 hours ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

2 hours ago