entertainment

സീനത്ത് പ്രിയ എന്റെ മകളല്ല, എന്റെ ചോരയിൽ പിറന്നതല്ല, ഒളിച്ചോടിയതോടെ എല്ലാ ബന്ധവും തീർന്നു.

മലയാളികൾക്ക് ഏറെ സുപരിചിതനായ തമിഴ് നടൻ രാജ് കിരണിന്റെ മകൾ സീനത്ത് പ്രിയയും സീരിയൽ നടനായ മുനിഷ് രാജയുമായുള്ള വിവാഹം മാതാപിതാക്കളുടെ അനുവാദമില്ലാതെ നടന്നതായ റിപ്പോർട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രാജ് കിരൺ.

മുനിഷിന് പ്രിയയോട് സ്നേഹമില്ലെന്നും തന്റെ പ്രശസ്തി മുതലെടുത്ത് അവസരങ്ങൾ നേടാനും പണം തട്ടാനുമാണ് സോഷ്യൽ മീഡിയയിലൂടെ മകളുമായി ഇയാൾ ചങ്ങാത്തത്തിലായതെന്നും രാജ് കിരൺ ആരോപിച്ചിരിക്കുന്നു. ടിപ്പു സുൽത്താൻ എന്ന മകൻ മാത്രമാണ് തന്റെ ചോരയിൽ പിറന്നത്. പ്രിയ തന്റെ മകളല്ല, അവളെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് ഇക്കാര്യം ഇതുവരെ പറയാതിരുന്നത്. രാജ് കിരൺ ഫേസ്ബുക്കിൽ കുറിച്ചു. മുനിഷുമായുള്ള വിവാഹത്തോടെ പ്രിയയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. ഏതെങ്കിലും തരത്തിൽ തന്റെ പേര് ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കും. രാജ് കിരൺ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

മുനിഷുമായി പ്രിയ പ്രണയത്തിലാണെന്ന് പറഞ്ഞപ്പോൾ തന്നെ അയാളെക്കുറിച്ച് അന്വേഷിച്ചിരുന്നു. വളരെ മോശം വിവരങ്ങളാണ് തനിക്ക് ലഭിച്ചത്. രാജ് കിരൺ പറഞ്ഞു. ഇക്കാര്യം അറിയിച്ചപ്പോൾ മറ്റൊരാളെ കണ്ടെത്താൻ പ്രിയ ആവശ്യപ്പെട്ടിരുന്നതാണ്. ഇതിന് പിറകെ കുടുംബസുഹൃത്തിനെ കാണാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി പ്രിയ മുനിഷ് രാജയ്ക്കൊപ്പം ആന്ധ്രാപ്രദേശിലേയ്ക്ക് കടന്നു കളയുകയായിരുന്നു.

Karma News Network

Recent Posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

47 mins ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

1 hour ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

2 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

3 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

3 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

4 hours ago