മുംബൈ: കാണാന്‍ സുന്ദരനായി സീരിയല്‍ നടന്. വാഗ്ദാനമോ സീരിയലിലെ നായികാ വേഷം. എന്നാല്‍ യുവതിയുടെ ജീവിതം തുലഞ്ഞ സംഭവമാണ് പിന്നീട് നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ടെലിവിഷന്‍ താരം അറസ്റ്റില്‍. പേള്‍ വി. പുരി എന്ന ടെലിവിഷന്‍ താരമാണ് പോക്സോ പ്രകാരം അറസ്റ്റിലായത്.
ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും അപമാനിച്ചുവെന്നുമാണ് പ്രതിക്കെതിരെയുള്ള പരാതി. സംഭവത്തില്‍ നടനെതിരെയും മറ്റു അഞ്ചുപേര്ക്കുമെതിരെയുമാണ് മാല്‍വാനി പൊലീസ് കേസെടുത്തിരുന്നത്. പ്രതികള്‍ ആദ്യം കാറില്‍വെച്ച് ബലാത്സംഗം ചെയ്തതായും പിന്നീടും നിരവധി തവണ ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടാണ് പേളിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ് പേള്‍. നാഗിന് 3, ബ്രഹ്മരക്ഷസ് 2, ദില്‍ കി നസര്‍ സേ ഖൂബ്സുരത്ത് തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…