trending

75കാരനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയൽ നടിയും ആൺ സുഹൃത്തും അറസ്റ്റിൽ‌

പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ, കൊല്ലം പരവൂർ സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്. പരാതിക്കാരനായ 75കാരനിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഘം കൂടുതൽ പണത്തിനായി ഭീഷണിപ്പെടുത്തുന്നതിനിടെയായിരുന്നു പൊലീസിന്റെ നടപടി.

വീട് വാടകയ്ക്ക് ആവശ്യപ്പെട്ട് നിത്യ വയോധികനെ ബന്ധപ്പെട്ടു. ഫോണിലൂടെ നിരന്തരമുള്ള സംഭാഷണം സൗഹൃദമായി. ഇതിനിടെ വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് നിത്യ വയോധികനെ വിളിച്ചുവരുത്തി. വീട്ടിൽ വെച്ച് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്‌ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോയെടുത്തു. പ്രതികൾ മുൻ നിശ്ചിയിച്ച പ്രകാരം നിത്യയുടെ ആൺ സുഹൃത്ത് വീട്ടിലെത്തി. ഇരുവരുടേയും ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെട്ടുത്തി. തുടർന്ന് ഇരയിൽ നിന്ന് 11 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയും ചെയ്തു.

പണം ആവശ്യപ്പെട്ട് സീരിയൽ നടിയും ആൺസുഹൃത്തും നിരന്തരം ഇരയെ ഭീഷണിപ്പെടുത്തി. ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ നയോധികൻ ജൂലൈ 18ന് പരവൂർ പൊലീസിൽ ഇരുവർക്കുമെതിരെ പരാതി നൽകുകയായിരുന്നു. ഇതറിഞ്ഞ പ്രതികൾ ഒളിവിൽ പോയി. പരവൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പണം നൽകാമെന്ന് പറഞ്ഞ് ഇവരെ തന്ത്രപൂർവ്വം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Karma News Network

Recent Posts

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

44 seconds ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

12 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

17 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

43 mins ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

45 mins ago

തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വിഴിഞ്ഞത്ത്, എത്തുന്നത് ഇസ്രയേൽ കമ്പനി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…

60 mins ago