പത്തനംതിട്ട. തിരുവല്ലയില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍. ഓക്സിജന്‍ തീര്‍ന്ന കാര്യം അറിയിച്ചപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ മാസ്ക് മാറ്റുവാന്‍ ആവശ്യപ്പെട്ടെന്ന് മരിച്ച രാജന്റെ മകന് ഗിരീഷ് പറയുന്നു.
തുടര്‍ന്ന് തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തയ്യാറായില്ലെന്നും ഗിരീഷ് പറയുന്നു. പനി ബാധിച്ച തിരുവല്ല സ്വദേശി രാജന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
തിരുവല്ല താലൂക്ക് ആശുപത്രിയുടെ ആംബുന്സിലാണ് രാജനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. രാജന് കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് ഓക്സിജന്‍ നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുവാന്‍ തുടങ്ങുമ്പോള്‍ ഡ്രൈവറും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് മാറ്റി മറ്റൊന്ന് ഘടിപ്പിച്ചുവെന്നും ഗിരീഷ് പറയുന്നു.
തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ തന്നെ മാറ്റിവച്ച സിലണ്ടര്‍ തീര്‍ന്നു. ഇത് അറിയിച്ചപ്പോള്‍ മാസ്ക് മാറ്റുവാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. ശ്വാസം മുട്ടല്‍ കൂടുന്നത് കണ്ടപ്പോള്‍ തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേള്‍ക്കാതെ ഡ്രൈവര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്നുവെന്നും.
തന്റെ മടിയില്‍ കിടന്നാണ് അച്ഛന് മരിച്ചത് ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഡ്രൈവര്‍ കടന്നുകളഞ്ഞുവെന്നും ഗിരീഷ് പറയുന്നു. സംഭവത്തില്‍ പോലീസിനും ആരോഗ്യമന്ത്രിക്കും പരാതി നല്കാന് ഒരുങ്ങുകയാണ് ബന്ധുക്കള്‍.
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന് മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…