സംസ്ഥാനത്ത് ആദ്യമായി ഇരട്ടകൾ മൂലകോശത്തിന് സന്നദ്ധരായെത്തി.മൂവാറ്റുപുഴ ആനിക്കാട് ഷാജി നീരോലിക്കലിന്റെയും ഷൈനിയുടെയും മക്കളായ മിന്ന ഷാജിയും മിന്നി ഷാജിയുമാണ്(24 വയസ്സാണ് പ്രായം) കോശദാനത്തിനായി മുന്നോട്ടു വന്നത്.ഒരാളിൽ നിന്നുള്ള മൂലകോശങ്ങൾ മാത്രം മതിയായതിനാൽ മിന്ന ദാതാവായി.ചെറുപ്പം മുതൽ എല്ലാം ഒരുമിച്ച് ചെയ്യാനാണ് മിന്നയ്ക്കും മിന്നിയ്ക്കും ഇഷ്ടം.ഇവരുടെ നല്ല മനസ്സുമൂലം ജീവിതത്തിലേക്ക് തിരിച്ചു കയറിയത് അർബുതരോഗബാധിതനായ ഏഴ് വയസ്സുകാരനാണ്.
സംസ്ഥാനത്തിനു പുറത്തുനിന്നാണ് രക്താർബുദം ബാധിച്ച കുട്ടിക്കായി മൂലകോശം തേടിയത്.എന്നാൽ കോശങ്ങൾ സ്വീകരിച്ച കുട്ടി ആരെന്നോ എവിടെയെന്നോ ഇവർക്കറിയത്തില്ല.ഒരു കുഞ്ഞനിയനെ കിട്ടിയ സന്തോഷത്തിലാണിരുവരും.2017ൽ ദാത്രി സ്റ്റെംസെൽ റജിസ്ട്രിയിൽ ഇരുവരും പേരു നൽകിയത്.കൊച്ചി അമൃത ആശുപത്രിയിലായിരുന്നു കോശ ദാനം.ആദ്യ തവണ വേണ്ടത്ര സെല്ലുകൾ ലഭിക്കാത്തതിനാൽ വീണ്ടും ദാനം ചെയ്യേണ്ടിവന്നു.സംസ്ഥാനത്ത് ആദ്യമായാണ് ഒരാളിൽ നിന്ന് രണ്ടു തവണ കോശങ്ങൾ സ്വീകരിക്കുന്നത്
ദാനം ചെയ്യാൻ ആശുപത്രിയിൽ എത്തും മുൻപ് ആകെ ഒരു പേടി മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് സൂചിമാത്രമായിരുന്നെന്നും ഇരുവരും പറഞ്ഞു.കാക്കനാട് ഇൻഫോപാർക്കിലെ ഐബിഎസ് സോഫ്റ്റ്വെയർ സർവീസസിൽ എൻജിനീയർമാരാണ് ഇരുവരും
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…