topnews

കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദം, നിഖിലിനെ സഹായിച്ചത് എസ് എഫ് ഐയുടെ മുൻനേതാവ്, മൊഴി ഇങ്ങനെ

ആലപ്പുഴ: നിഖിൽ തോമസിന് കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കാൻ സഹായിച്ചത് എസ് എഫ് ഐ മുൻ നേതാവെന്ന് നിഖിലിന്റെ സുഹൃത്തിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ കായംകുളം പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിലൊരാളാണ് ഇത്തരമൊരു നിർണായക മൊഴി പൊലീസിന് നൽകിയത്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു ഏജൻസി വഴിയായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നും സുഹൃത്തിന്റെ മൊഴിയിലുണ്ട്.

നിഖിലിനെ പിടികൂടി ചോദ്യംചെയ്താൽ മാത്രമേ ഇക്കാര്യങ്ങളിലും വ്യക്തത വരുത്താനാകു. നിഖിൽ സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റും ടി.സിയും മൈഗ്രേഷൻ സർട്ടിഫിക്കറ്റും വ്യാജമാണ്. കേരള സർവകലാശാലയുടെ ഇക്വലൻസി സർട്ടിഫിക്കറ്റ് ഒറിജിനലാണോയെന്നും ഇനി അന്വേഷിക്കേണ്ടി വരും. ഞായറാഴ്ച വരെ കായംകുളത്തെ വീട്ടിലുണ്ടായിരുന്ന നിഖിൽ തോമസ് തിങ്കളാഴ്ച പുലർച്ചെ എസ്.എഫ്.ഐ സംസ്ഥാന നേതാവ് പി.എം.ആർഷോയെ കാണാൻ തിരുവനന്തപുരത്ത് പോയതിന് പിന്നാലെയാണ് കാണാതായത്.

നിഖിലിനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘവും. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ഫോൺ സൈബർ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. നിഖിലിന്റെ എം.കോം പ്രവേശനം കേരള സർവകലാശാല വിസി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

Karma News Network

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

7 mins ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

34 mins ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

1 hour ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

1 hour ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

2 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

3 hours ago