entertainment

ഷഫ്‌നയുടെ ലൈവില്‍ കീര്‍ത്തനയും ഗോപികയും, ഇവര്‍ എല്ലാം കുളമാക്കുമെന്ന് ഷഫ്‌ന

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ പ്രക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ഷഫ്‌നയും സജിനും. സാന്ത്വനം എന്ന പരമ്പരയിലെ ശിവന്‍ എന്ന കഥാപാത്രമായി തിളങ്ങുകയാണ് സജിന്‍. ബിഗ് സ്‌ക്രീനില്‍ നിന്നുമാണ് സജിന്‍ മിനിസ്‌ക്രീനില്‍ എത്തുന്നത്. ഷഫ്‌നയും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ്. സാന്ത്വനം പരമ്പരയിലെ താരങ്ങളുമായി ഷഫ്‌നയ്ക്കും അടുത്ത സൗഹൃദമാണ് ഉള്ളത്. കഴിഞ്ഞ ദിവസം ലൈവ് വീഡിയോയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഷഫ്‌ന രംഗത്ത് എത്തിയിരുന്നു.

ഷഫ്‌നയുടെ ലൈവ് വീഡിയോയ്ക്ക് ഇഠെ ഗോപികയും കീര്‍ത്തനയും എത്തി. ഇവര്‍ തന്റെ ലൈവ് കുളമാക്കാനായി വന്നതാണെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു ഷഫ്‌ന. എന്തിനാണ് ലൈവെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല, എനിക്ക് തോന്നി, അതുകൊണ്ട് വന്നതാണെന്ന് ഷഫ്‌ന പറഞ്ഞു. കീര്‍ത്തനയേയും ഗോപികയേയും കൊണ്ടുവരാമോയെന്ന് കുറേ പേര്‍ ചോദിച്ചിരുന്നു. ക്ലോസാണെങ്കില്‍ വരുമെന്നായിരുന്നു പറഞ്ഞത്. ഓ സൈക്കോളടിക്കല്‍ മൂവ്‌മെന്റാണല്ലോയെന്നായിരുന്നു ഇതിന് കീര്‍ത്തനയുടെ മറുപടി.

ഞങ്ങളുടെ തനിസ്വരൂപം കാണും, ചേച്ചിയുടെ കൂടെയാണെങ്കില്‍ ഞങ്ങളുടെ ശരിക്കുള്ള സ്വഭാവം പുറത്തുവരും. ലൈവാണെന്നൊന്നും നോക്കില്ല. നിങ്ങളുടെ ഫോട്ടോയൊക്കെ ഞങ്ങള്‍ കാണാറുണ്ട്. സെയിം പോസൊക്കെ ഞങ്ങള്‍ നോക്കാറുണ്ട്. ലൈവാണെന്നോര്‍ത്ത് സംസാരിക്കണേയെന്ന് ഷഫ്‌ന ഓര്‍മിപ്പിച്ചു. സജിന്‍ എവിടെയെന്ന് ചോദ്യത്തിന് ശിവേട്ടന്‍ തൃശ്ശൂരാണ്, വീട്ടിലുണ്ടെന്നായിരുന്നു ഷഫ്‌ന പറഞ്ഞത്. ശിവേട്ടന്‍ ഒളിവിലാണെന്നായിരുന്നു കീര്‍ത്തനയുടെ കമന്റ്.

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

12 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

29 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

47 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

1 hour ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

2 hours ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

2 hours ago