entertainment

നീ എന്റെ അനിയത്തിയെ പോലുണ്ട്, 23-ാം വയസില്‍ മരിച്ചു പോയ സഹോദരിയെ കുറിച്ച് ഷക്കീല

ഒരു കാലത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ സിനിമ ലോകത്ത് നിറഞ്ഞ് നിന്ന നടിയാണ് ഷക്കീല. കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ ചെറുപ്പത്തിലേ തന്നെ ചുമലിലേറ്റിയ താരം ചെറു പ്രായത്തില്‍ തന്നെ അഭിനയ രംഗത്ത് എത്തി. ഏഴ് സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ നോക്കാനായിട്ടായിരുന്നു ഷക്കീല ബി ഗ്രേഡ് ചിത്രങ്ങളില്‍ അഭിനയിച്ച് തുടങ്ങിയത്. ഇപ്പോള്‍ മരിച്ച് പോയ തന്റെ അനിയത്തിയെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

കുക്ക് വിത്ത് കോമാലി 3 എന്ന ടിവി ഷോയില്‍ അതിഥിയായി എത്തിയപ്പോളാണ് നടി സഹോദരിയെ കുറിച്ച് പറഞ്ഞത്. പരിപാടിയിലെ ശീതള്‍ ക്ലാരിന്‍ എന്ന പെണ്‍കുട്ടിയെ കണ്ടതോടെയാണ് സ്വന്തം അനുജത്തിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഷക്കീല പങ്കുവെച്ചത്. ഷക്കീലയ്ക്ക് പിന്നാലെ അനിയത്തിയും സിനിമയിലേക്ക് എത്തിയിരുന്നു. എന്നാല്‍ 23-ാം വയസില്‍ മരിച്ചു.

തന്റെ അനിയത്തിയുടെ പേരും ശീതള്‍ എന്നായിരുന്നു. അവള്‍ ഇരുപത്തിമൂന്നാമത്തെ വയസില്‍ മരിച്ച് പോയി. ശീതല്‍ ക്ലാരിനെ കണ്ടപ്പോള്‍ അവളുടെ ഓര്‍മ്മകള്‍ വന്നു. ഇപ്പോള്‍ ഈ ഷോ കാണുന്നത് ശീതളിനെ കാണാന്‍ വേണ്ടിയാണ്.-ഷക്കീല പറഞ്ഞു.

ഷക്കീലയുടെ അത്ര ഉയരത്തിലേക്ക് എത്തിയില്ലെങ്കിലും സഹോദരി ശീതളും സിനിമകളില്‍ അഭിനയിച്ചിരുന്നു. ചെറിയ വേഷമാണെങ്കിലും ചിലത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇളയ ദളപതി വിജയ് നായകനായി അഭിനയിച്ച പൂവേ ഉനക്കാകെ എന്ന ചിത്രത്തിലെ ‘ഓഹ് പ്യാരി പാനി പൂരി’ എന്ന പാട്ടില്‍ ഷക്കീലയുടെ സഹോദരി ശീതള്‍ അഭിനയിച്ചിരുന്നു. താരസഹോദരിയുടെ മരണത്തെ കുറിച്ചോ മറ്റ് കാര്യങ്ങളോ ഷക്കീല സൂചിപ്പിച്ചില്ലെങ്കിലും അനിയത്തിയുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളിലൂടെയാണ് നടി കടന്ന് പോവുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ പെണ്‍കുട്ടിയായ മിലയെ തന്റെ മകളായി ഏറ്റെടുത്ത് അവളുടെ കൂടെ ജീവിക്കുകയാണ് ഷക്കീലയിപ്പോള്‍. മാത്രമല്ല സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഷക്കീല സജീവമാണ്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

11 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

11 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

27 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

36 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

37 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago