പ്രധാനമന്ത്രി നരേന്ദ്രമോദി മഴയത്ത് സ്വയം കുടപിടിച്ച് പാർലമെന്റിൽ എത്തിയതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോദിയുടെ ലാളിത്യത്തെവാഴ്ത്തി നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. മലയാളത്തിൽ നിന്ന് സംവിധായകൻ പ്രിയദർശൻ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പ്രശംസിച്ചിട്ട പോസ്റ്റ് വൈറലായിരുന്നു. ഇപ്പോൾ ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സ്വയം കുട പിടിക്കുന്നതിനെ ലാളിത്യമെന്ന വിളിക്കുമെങ്കിൽ സൂപ്പർതാരങ്ങളെ എന്തു വിളിക്കും എന്നാണ് ഷമ്മി തിലകന്റെ ചോദ്യം. ‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക?’-ഷമ്മി തിലകൻ കുറിച്ചു.
ഷമ്മി തിലകന്റെ പോസ്റ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഈ super താരങ്ങളെ തന്നെയല്ലേ മമ്മൂക്കാന്നും ലാലേട്ടാന്നും വിളിച്ച് സുഖിപ്പിച്ച് താങ്കൾ പോസ്റ്റിടുന്നത്? അതോ ഇനി താങ്കളുദ്ധേശിച്ചത് സന്തോഷ് പണ്ഡിറ്റിനെയാണോ..?? എന്നായിരുന്നു ഒരാളുടെ കമന്റ്. ഞാൻ സന്തോഷ് പണ്ഡിറ്റിനെ പ്രകീർത്തിച്ചും പോസ്റ്റിട്ടിട്ടുണ്ട്. എന്നേക്കാൾ പ്രായം കുറഞ്ഞ വ്യക്തി ആയതിനാലാണ് അദ്ദേഹത്തെ ഇക്കാ എന്നോ ഏട്ടാ എന്നോ വിളിക്കാതിരുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. നല്ലതു വരും- എന്നായിരുന്നു ഷമ്മിയുടെ മറുപടി.
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…
തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്‍കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…