entertainment

കല്യാണത്തിനു മുന്നെ ഭർത്താവിനോടൊപ്പം താമസിച്ചു, ഇപ്പോൾ 9 മാസം ​ഗർഭഭിണി- ഷംന കാസിം

അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷവാർത്ത നടി ഷംന കാസിം അടുത്തിടെയാണ് പങ്കട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ഈ വാർത്ത അറിയിച്ചത്. വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.

ബേബി ഷവർ ചിത്രങ്ങൾ ഷംന പങ്കുവെച്ചപ്പോൾ മുതൽ സോഷ്യൽമീഡിയയിൽ നിരവധി ചോദ്യങ്ങൾ വന്നിരുന്നു. ഒക്ടോബറിൽ വിവാഹിതയായ നടി എങ്ങനെ ഏഴ് മാസം ​ഗർഭിണിയായി?, വിവാഹ​ത്തിന് മുമ്പ് തന്നെ ​ഗർഭിണിയായോ? എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളാണ് ഷംനയ്ക്ക് നേരിടേണ്ടി വന്നത്.അന്നൊന്നും ഈ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഷംന തയ്യാറായിരുന്നില്ല. ഇപ്പോഴിത ഒക്ടോബറിൽ വിവാഹിതയായ താൻ മൂന്ന് മാസം കഴിഞ്ഞപ്പോൾ എങ്ങനെ ഏഴാം മാസത്തിലെ ബേബി ഷവർ നടത്തി എന്നതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ.

നിക്കാഹ് കഴിഞ്ഞപ്പോൾ മുതൽ‌ ഭർത്താവിനൊപ്പം ലിവിങ് ടു​​​ഗെതർ ആയിരുന്നുവെന്നാണ് നടി പറയുന്നത്. ‘ഇന്ന് ഈ വീഡിയോ ചെയ്യുന്നത് ഒരു ക്ലാരിഫിക്കേഷൻ തരാൻ വേണ്ടിയാണ്. ക്ലാരിഫിക്കേഷൻ എന്ന് ഇതിനെ പറയേണ്ട ആവശ്യമുണ്ടോയെന്ന് എനിക്കറിയില്ല. ക്ലാരിഫിക്കേഷൻ‌ എന്നതല്ല ഇത് വളരെ പേഴ്സണലായ കാര്യമാണ്.’

‘എന്നാലും ഞാൻ ഇന്ന് ഇതിവിടെ പറയാൻ കാരണം കുറേ അധികം ചോദ്യങ്ങളും കമന്റ്സും കണ്ടതുകൊണ്ടാണ്. യുട്യൂബ് നോക്കിയപ്പോൾ വിവിധ ചാനലുകൾ കുറെ ഹെഡ്ലൈൻസൊക്കെ ഇട്ട് വീഡിയോ ചെയ്തും കണ്ടിരുന്നു. പക്ഷെ എല്ലാവരും ഇത് പോസിറ്റീവായിട്ടാണ് എടുത്തിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്.’

ഡെവിൾ എന്നൊരു തമിഴ് സിനിമയിലും ​ഗർഭിണിയായിരിക്കെ ഞാൻ അഭിനയിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സും സോങും ഷൂട്ട് ചെയ്യുമ്പോൾ ഞാൻ നാല് മാസം ​ഗർഭിണിയായിരുന്നു. കൂടാതെ ഡി14 എന്ന റിയാലിറ്റിഷോയുടെ ഫിനാലെയിൽ ഡാൻസ് ചെയ്തപ്പോൾ ഞാൻ‌ അഞ്ച് മാസം ​ഗർഭിണിയായിരുന്നു. കൂടാതെ കുറെ യാത്രകളും ചെയ്തിരുന്നു.’ ‘​പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് ​ഗർഭിണിയായിരിക്കുമ്പോൾ ഉള്ളത്. ഞാൻ ഒമ്പത് മാസം ​ഗർഭിണിയാണ് ഇപ്പോൾ. വയറിനുള്ളിൽ നിന്നും ഇടിയും കുത്തും ചവിട്ടുമൊക്കെ കിട്ടുന്നുണ്ട്. ഇപ്പോൾ ഞാൻ കടന്നുപോകുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ്.’

കല്യാണത്തിന് മുന്നെ ​ഗർഭിണിയായോ എന്ന ചോദ്യം ഞാൻ കണ്ടിരുന്നു. മുസ്ലീം വിഭാ​ഗത്തിൽ നിക്കാഹ് എന്നൊരു സംഭവമുണ്ട്. അതുകൊണ്ട് തന്നെ എന്റെ യഥാർഥ വിവാഹ തിയ്യതി ജൂൺ 12 ആണ്. അന്നായിരുന്നു എന്റെ നിക്കാഹ്. അതൊരു സ്വകാര്യ ചടങ്ങായിരുന്നു. കുടുംബാം​ഗങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു.’ ‘ശേഷം ഞാനും ഭർത്താവും ലിവിങ് ടു​ഗെതർ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞാണ് മാരേജ് ഫങ്ഷൻ വെച്ചത്. കാരണം എനിക്ക് ഷൂട്ടിങ് തിരക്കായിരുന്നു. അതുകൊണ്ടാണ് കല്യാണ ഫങ്ഷൻ ഒക്ടോബറിൽ നടത്തിയത്. അതുകൊണ്ടാണ് നിങ്ങൾ​ക്കും കൺഫ്യൂഷൻ വന്നത്’

സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആർ കെ സുരേഷ് നായകനായപ്പോൾ ചിത്രം പത്മകുമാർ തന്നെയായിരുന്നു സംവിധാനം ചെയ്‍തത്. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോർ’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയായുമുണ്ട്.

Karma News Network

Recent Posts

മലയാളം സംസാരിക്കും, മെലിഞ്ഞ ശരീരം, കാസര്‍കോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ്…

13 mins ago

ബീന കുമ്പളങ്ങി അനാഥമന്ദിരത്തിൽ നിന്ന് പോയി, രണ്ടാഴ്ചയായി അവിടെയുണ്ട്- ശാന്തിവിള ദിനേശ്

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി.…

46 mins ago

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

1 hour ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

1 hour ago

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

2 hours ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

2 hours ago