pravasi

ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ഭീകരാക്രമണം

ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രം ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെനേരെ ഖലിസ്ഥാൻ ഭീകരാക്രമണം.ക്ഷേത്ര ഭാരവാഹികൾ ഇത് സ്ഥിരീകരിച്ചു. ശനിയാഴ്ച്ച രാവിലെ ക്ഷേത്ര അധികൃതർ എത്തിയപ്പോൾ ക്ഷേത്രത്തിന്റെ അതിർത്തി ഭിത്തിയിൽ നാശം വരുത്തിയിരുന്നു.ശനിയാഴ്ച രാവിലെ പ്രാര്‍ഥനയ്ക്ക് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.മോദിക്കും ഇന്ത്യക്കും എതിരായി ഭീകരമായ കുറിപ്പുകൾ എഴുതിയിരുന്നു.ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങൾക്ക് എതിരായ ആക്രമണത്തിൽ, ഇന്ത്യ അപലപിച്ചു. ഓസ്ട്രേലിയൻ വിദേശ്യകാര്യ മന്ത്രി ദില്ലിയിൽ നേരിട്ട് വിളിച്ച് കർശനമായ നടപടികൾ ഇന്ത്യാ സർക്കാരിനു ഉറപ്പു നല്കി.

ഖാലിസ്ഥാൻ ഗുണ്ടകൾ ഓസ്‌ട്രേലിയൻ ഹിന്ദു സമൂഹത്തെ ഭയപ്പെടുത്തുന്നതിനെതിരേ ഹിന്ദു സംഘടനകളും പ്രതിഷേധവുമായി ഒസ്ട്രേലിയയിൽ രംഗത്ത് വന്നു. ഹിന്ദു മാത്രമല്ല ലക്ഷ്യം എന്നും മോദിയും ഇന്ത്യയും ആണ്‌ അവരുടെ ലക്ഷ്യം എന്നും വ്യക്തമാക്കി.ക്ഷേത്രത്തിന്റെ ചുവരുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയെ അധിക്ഷേപിച്ചുകൊണ്ടുള്ള എഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയിരിക്കുകയാണ്.ബ്രിസ്ബനിലെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് നേരെ പാകിസ്ഥാനിലെ ലാഹോര്‍ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ഭീഷണി സന്ദേശം വന്നിരുന്നു.കുപ്രചരണങ്ങളും നിയമവിരുദ്ധമായ പ്രവര്‍ത്തികളും സൈബര്‍ ഭീഷണിപ്പെടുത്തലുമൊക്കെയാണ് അവരുടെ ശൈലി എന്നും സാറ ഗേറ്റ്‌സ് പ്രതികരിച്ചു.

ഹിന്ദു- ഇന്ത്യാ വിദ്വേഷ കുറ്റകൃത്യം ആഗോളതലത്തിൽ സിഖ് ഫോർ ജസ്റ്റിസ് വളർത്തുന്നതിന്റെ ഭാഗമായുള്ള ആക്രമണം ആണിതെന്ന് ഹിന്ദു ഹ്യൂമൻ റൈറ്റ്‌സ് ഡയറക്‌ടറായ സാറാ ഗേറ്റ്‌സ് പറഞ്ഞു.ഖലിസ്ഥാൻ അനുകൂലികൾ ഓസ്ട്രേലിയയിലെ ഹിന്ദുക്കളെ വ്യക്തമായി ഭയപ്പെടുത്താൻ ശ്രമിക്കുന്നു എന്നും അവർ അറിയിച്ചു.

ജനുവരിയിൽ ഓസ്‌ട്രേലിയയിലെ കാരം ഡൗൺസിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രം ഹിന്ദു വിരുദ്ധ ചുവരെഴുത്തുകൾ നടത്തി നശിപ്പിക്കപ്പെട്ടിരുന്നു. ജനുവരി 16 ന് ഓസ്‌ട്രേലിയയിലെ തമിഴ് ഹിന്ദു സമൂഹം ആഘോഷിച്ച മൂന്ന് ദിവസത്തെ “തായ് പൊങ്കൽ” ഉത്സവത്തിനിടയിൽ ക്ഷേത്ര ഭക്തർ ‘ദർശനത്തിനായി’ വന്നതിന് ശേഷമാണ് ഈ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടത്.2023 ജനുവരി 15 ന് വൈകുന്നേരം, ഖാലിസ്ഥാൻ അനുകൂലികൾ മെൽബണിൽ ഒരു കാർ റാലിയിലൂടെ തങ്ങളുടെ റഫറണ്ടത്തിന് പിന്തുണ നേടാൻ ഹിന്ദു – ഇന്ത്യാ- മോദി വിരുദ്ധ മുദ്രാവാക്യം മുഴക്കിയിരുന്നു.മെബല്ബൺ സിഖ് മെൽബൺ കമ്മ്യൂണിറ്റിയിൽ നിന്ന് ഇരുന്നൂറിൽ താഴെ ആളുകൾ ഒത്തുകൂടിയിരുന്നുള്ളു. മെല്ബണിൽ 6000ത്തോളം സിഖ്കാരിൽ 200 പേർ മാത്രം പങ്കെടുത്ത പരിപാടി പരാജയപ്പെടുകയായിരുന്നു.

ഒരാഴ്ച മുമ്പ്, ജനുവരി 12 ന്, ഓസ്‌ട്രേലിയയിലെ മിൽ പാർക്കിലുള്ള സ്വാമിനാരായണ മന്ദിർ ഇന്ത്യാ വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ ചുവരെഴുത്തുകളാൽ നശിപ്പിച്ചിരുന്നു.മിൽ പാർക്കിന്റെ പ്രാന്തപ്രദേശത്തുള്ള ക്ഷേത്രത്തിന്റെ ചുവരുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്റ്രറുകളും സ്ഥാപിച്ചിരുന്നു.ഹരേ കൃഷ്ണ ക്ഷേത്രം എന്നറിയപ്പെടുന്ന മെൽബണിലെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് ക്ഷേത്രത്തിന്റെ ചുവരുകൾ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് നശിപ്പിച്ചതായി കണ്ടെത്തി.

വിക്ടോറിയയിൽ വിവിധ മത നേതാക്കൾ മൾട്ടി കൾച്ചറൽ കമ്മീഷനുമായി അടിയന്തര യോഗം ചേർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഇപ്പോൾ ഏറ്റവും ഒടുവിലത്തേ ക്ഷേത്രാക്രമണവും നടന്നിരിക്കുന്നത്.വിക്ടോറിയൻ മൾട്ടി കൾച്ചറൽ കമ്മീഷൻ മിൽ പാർക്കിലെയും കാരം ഡൗണിലെയും ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നതിനെ അപലപിച്ച് പ്രസ്താവന ഇറക്കിയിരുന്നു.

ക്ഷേത്രങ്ങൾക്ക് എതിരായ ആക്രമണം, ഇന്ത്യ അപലപിച്ചു

ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചതിനെ ഇന്ത്യ അപലപിച്ചു.ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ ഓസ്‌ട്രേലിയൻ സർക്കാരുമായി വിഷയം ഉന്നയിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ലോക്കൽ പോലീസിനെ സമീപിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഉറപ്പുനൽകി. കുറ്റവാളികൾക്കെതിരെ വേഗത്തിലുള്ള അന്വേഷണ നടപടിയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള നടപടികളും ഓസ്ട്രേലിയ സ്വീകരിക്കുമെന്നും ഹിന്ദു ക്ഷേത്രങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തും എന്നും ഓസ്ട്രേലിയൻ മന്ത്രി ഉറപ്പ് നല്കി.കാൻബറയിലും ന്യൂഡൽഹിയിലും ഓസ്‌ട്രേലിയൻ ഗവൺമെന്റിനോടും വിഷയം ചർച്ച ചെയ്തിട്ടുണ്ട് എന്നും ഓസ്ട്രേലിയൻ വിദേശ്യകാര്യ മന്ത്രി പറഞ്ഞു.

 

 

 

Karma News Editorial

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

3 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

4 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

4 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

5 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

6 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

6 hours ago