kerala

പൊതുഗതാഗതം തടസപ്പെടുത്തി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആര് അധികാരം നൽകി, മേയർക്കെതിരെ പി. ശ്യാംരാജ്

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു ന​ഗരത്തിന്റെ അധികാരം കിട്ടിയപ്പോൾ ഇത്രമാത്രം അഹങ്കാരം കാണിക്കുന്നുവെങ്കിൽ ഇന്ത്യ ഇടതുപക്ഷം ഭരിച്ചാൽ കിംഗ് ജോംഗ് ഉന്നിനെക്കാൾ വലിയ ഏകാധിപതികളാവും രാജ്യത്ത് ഉണ്ടാകാൻ പോകുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച്

കേരളം സിപിഎമ്മിന് തീറെഴുതി കൊടുത്തത് പോലെയാണ് പലരുടെയും ധാരണ. നിരവധി ആളുകളാണ് കെഎസ്ആർടിസിയിൽ സഞ്ചരിക്കുന്നത്. അത്തരത്തിലൊരു വാഹനത്തിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആരാണ് അധികാരം നൽകിയതെന്നും അദ്ദേഹം ആരാഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പി. ശ്യാംരാജ് രൂക്ഷവിമർശനം ഉന്നയിച്ചത്.

തിരുവനന്തപുരം മേയർ കൈ ചൂണ്ടി നിൽക്കുന്നത് ആരുടെയെങ്കിലും അവകാശം നേടിയെടുക്കാൻ വേണ്ടിയല്ല, പണിയെടുക്കുന്ന കെഎസ്ആർടിസി തൊഴിലാളിയെ ഭീഷണിപ്പെടുത്താൻ വേണ്ടിയാണ്. മേയർതമ്പുരാട്ടിയുടെയും, ഭർത്താവ് എംഎൽഎ തമ്പുരാന്റെയും രഥത്തിന് സൈഡ് നൽകിയില്ലെന്നുള്ളതാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെയുള്ള ആരോപണം. ആ ആരോപണം തെറ്റാണെങ്കിലും ശരിയാണെങ്കിലും നിരവധി ആളുകൾ സഞ്ചരിക്കുന്ന കെഎസ്ആർടിസി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആരാണ് അധികാരം നൽകിയത്?- പി. ശ്യാംരാജ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

karma News Network

Recent Posts

ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്നു, ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ്…

1 min ago

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മൽ എടുത്ത ശേഷം ഉപേക്ഷിച്ചു, സംഭവം കാസർകോട്

കാഞ്ഞങ്ങാട് : കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ…

4 mins ago

വല്ല കാര്യോമുണ്ടായിരുന്നോ? തിരുവനന്തപുരം കളക്ടർക്ക് കുഴിനഖമാണെന്ന് ലോകം മുഴുവനുള്ള മലയാളികൾ അറിഞ്ഞു- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…

42 mins ago

മരുമകളെ മകൻ അടിച്ചു, മുൻപ് നിശ്ചയിച്ച രണ്ട് വിവാഹവും മുടങ്ങിയിരുന്നു : രാഹുലിന്റെ അമ്മ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…

51 mins ago

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

1 hour ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

2 hours ago