kerala

പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ് തൻ്റെ പിതാവായ എഡിസൺ നു തൻ്റെ കരൾ ദാനം ചെയ്യാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.എഡിസൺ ൻ്റെ പിതാവ് സ്കറിയ കടുത്ത കരൾ രോഗം ബാധിച്ചു ഏറെക്കാലമായി ചികിത്സയിലായിരുന്നു.

രോഗം ഗുരുതരമായതിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വരവെയാണ് മരുന്ന് കൊണ്ട് മാത്രം അധിക കാലം മുന്നോട്ട് പോകാൻ സാധിക്കില്ല എന്നും ഉടനെ കരൾ മാറ്റിവെക്കണം എന്നും ആശുപത്രി അധികൃതർ അറിയിച്ചത്. തുടർന്ന് എഡിസണും കുടുംബവും അനുയോജ്യമായ കരൾ ദാതാക്കളെ തേടിയെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ ഇരിക്കെയാണ് മകനായ എഡിസന്റെ കരള് പിതാവിന് യോജിച്ചതാണ് എന്ന് കണ്ടെത്തുന്നത്. എന്നാൽ പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള എഡിസിൻ്റെ കരള് ദാനം ചെയ്യാൻ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ നിയമത്തിൻ്റെ വകുപ്പുകൾ അനുവദിക്കുന്നില്ല.

എന്നാൽ അവയവദാന ചട്ടങ്ങൾ 5(3)(g) പ്രകാരം മൈനർ ആയ ഒരാൾക്ക് ഓരോ സംസ്ഥാനത്തെ ഉചിതമായ മെഡിക്കൽ അതോറിറ്റിയുടെ അനുമതിയോട് കൂടി അവയവ ദാനം നടത്താൻ സാധിക്കും എന്നതിനെ അടിസ്ഥാനമാക്കി എഡിസൺ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ചു. മൈനർടെ മാതാവ് കുവൈറ്റിൽ ആയതിനാൽ പിതാവ് തന്നെയാണ് മൈനറിനെ പ്രതിനിധീകരിച്ചത്. ആയത് മൈനറിൻ്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതിനാലും മാതാവ് വിദേശത്ത് ആയതിനാൽ ആരാണ് മൈനറിനെ പ്രതിനിധീകരിക്കാൻ ഉചിതം എന്നതും കോടതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയതിനാൽ ബഹുമാനപ്പെട്ട ഹൈക്കോടതി അമിക്കസ് ക്യൂറിയോട് അഭിപ്രായം ആരായുകയും, അമിക്കസ് ക്യൂറിയുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ മൈനറിൻ്റെ ‘ നെസ്റ്റ് ഫ്രണ്ട് ‘ എന്ന നിലയിൽ മൈനറിൻ്റെ അമ്മാവനെ പ്രതിനിധിയായി അംഗീകരിക്കുകയും ചെയ്തു.

പ്രസ്തുത കേസ് ഏപ്രിൽ 23 ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വേനലവധിക്ക് വീണ്ടും പരിഗണിക്കുകയും മൈനറായ എഡിസണെ വൈദ്യപരിശോധനക്ക് വിധേയമാക്കി കരള് ദാനം ചെയ്യാനുള്ള ശേഷി വിലയിരുത്താനും കോടതി നിർദ്ദേശിച്ചു. പിതാവിൻ്റെ ഗുരുതരമായ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് 15 ദിവസത്തിനുള്ളിൽ തന്നെ പ്രസ്തുത വൈദ്യ പരിശോധന നടത്താനാണ് ബഹുമാനപ്പെട്ട ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കരള് ദാനത്തിനുള്ള നിയമ തടസ്സം മൂലം അനിശ്ചിതത്തിലായ എഡിസൻ്റെ കുടുംബത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി ആശ്വാസമായിരിക്കുകയാണ്.കേസിൽ എഡിസണ് വേണ്ട നിയമസഹായം നൽകി ഹൈകോടതിയിൽ ഹാജരായത് പ്രമുഖ അഭിഭാഷക അഡ്വ വിമല ബിനുവാണ്.

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

5 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

5 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

6 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

6 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

7 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

7 hours ago