kerala

യുവതികളേ ശബരിമലയിൽ കൊണ്ടുവന്ന സൂത്രധാരൻ ഷംസീർ, കൂട്ടാളി എം വി ​ഗോവിന്ദൻ-ശോഭാ സുരേന്ദ്രൻ

ശബരിമല യുവതീ പ്രവേശനത്തിൽ ഞടുക്കുന്ന വെളിപ്പെടുത്തൽ. എ എൻ ഷംസീർ ആയിരുന്നു ശബരിമലയിൽ യുവതികളേ എത്തിച്ച് ആചാരം നശിപ്പിച്ച സൂത്ര ധാരൻ എന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഞടുക്കുന്ന വെളിപ്പെടുത്തലാണ്‌ വന്നിരിക്കുന്നത്. ‘മിത്ത്’ പരാമർശത്തിൽ പ്രതികരണവുമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ശോഭാ സുരേന്ദ്രൻ കടുത്ത് ആരോപണം ഉന്നയിച്ചത്. ഒരു കൂട്ടം സ്ത്രീകളെ ശബരിമല കയറ്റാൻ കണ്ണൂരിലെ തലശ്ശേരിയിൽ നടന്ന ആദ്യ യോഗത്തിൽ പങ്കെടുത്തയാളാണ് ഷംസീർ. എം.വി.ഗോവിന്ദനും ഷംസീറും ഒരുമിച്ച് ചിന്തിച്ചാണ് ഈ തീരുമാനം എടുത്തതെന്നും, അതുകൊണ്ടാണ് ഗോവിന്ദൻ മാപ്പു പറയില്ലെന്ന് ഉറപ്പിച്ച്പ പറഞ്ഞതെന്നും ശോഭ കൂട്ടിച്ചേർത്തു.

‘‘നിങ്ങൾ മാപ്പു പറയേണ്ട. പക്ഷേ കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള ഭണ്ഡാരപ്പെട്ടികൾ തുറക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഇവിടുത്തെ ഹിന്ദുവിശ്വാസികൾ മുന്നോട്ടുവന്നാൽ എന്താകും സ്ഥിതിയെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറയണം. അങ്ങനെ ഞങ്ങൾ പഠിപ്പിച്ചില്ലേ. അയ്യപ്പന്റെ ആചാരത്തെയും അനുഷ്ഠാനത്തെയും തകർക്കാൻ സിപിഎം ഗൂഢാലോചന നടത്തിയപ്പോൾ അന്നത്തെയും ഇന്നതെയും മുഖ്യമന്ത്രി വരച്ച വരയിലൂടെ പോകാൻ മനസ്സില്ലെന്നു പറഞ്ഞുകൊണ്ട് കേസുകൾ ഏറ്റെടുത്തു. അതൊന്നും മറന്നിട്ടില്ല. ഇനി അങ്ങനെയൊരു അവസ്ഥയിലേക്ക് കേരളത്തിലെ വിശ്വാസി സമൂഹത്തെ നയിക്കരുത്.’’– ശോഭാ സുരേന്ദ്രൻ പറഞ്ഞു.

‘‘ദൈവീകമായ ആരാധനയെ കുറിച്ച് പറഞ്ഞല്ല കുട്ടികളെ ശാസ്ത്രം പഠിപ്പിക്കേണ്ടത്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ വരെ അവരുടെ പരീക്ഷണങ്ങൾക്കു മുൻപു ഗണപതി ഹോമം നടത്തുകയും തേങ്ങ ഉടയ്ക്കുകയുമൊക്കെ ചെയ്യുന്നു. കഴിഞ്ഞ ദിവസം ചന്ദ്രയാൻ വിക്ഷേപിക്കാൻ പോയ ശാസ്ത്രജ്ഞരേക്കാൾ പ്രൗ‍ഢിയോ ശാസ്ത്രത്തെക്കുറിച്ച് അവബോധമോ ഷംസീറിന് ഇല്ലല്ലോ.’’– ശോഭാ സുരേന്ദ്ര ചോദിച്ചു.

Karma News Network

Recent Posts

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

3 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

39 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

57 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

1 hour ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

2 hours ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

2 hours ago