കറുകച്ചാല്‍: ഈ ടയറിന് പഞ്ചറാകാന്‍ കണ്ട ഒരു നേരം. അത് കൊണ്ടാണല്ലോ ഷാനും പെണ്‍കുട്ടിയും അറസ്റ്റിലാവുന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവാവിനെ പോലീസ് പിടികൂടി. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെയാണ് ഷാന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
വ്യാഴാഴ്ച പെണ്‍കുട്ടിയുടെ പിതാവിന്റെ ശാന്തിപുരത്തെ വീട്ടില്‍ ആളില്ലെന്നും നേരിട്ട് കാണണമെന്നും പറഞ്ഞ് പെണ്‍കുട്ടി ഷാനെ വിളിച്ചുവരുത്തി. ഇവിടെ വച്ച് ഷാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കള്‍ വന്നതോടെ ഇരുവരും വീട്ടില്‍ നിന്നും മുങ്ങി. തുടര്‍ന്ന് ഷാനിന്റെ സ്കൂട്ടറില്‍ കൊല്ലത്തേക്ക് പോകുകയായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ വിവരം കറുകച്ചാല്‍ പോലീസില്‍ അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കൊല്ലം കടയ്ക്കലില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് സ്കൂട്ടറും ഉന്തി റോഡിലൂടെ നടക്കവേ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.പെണ്‍കുട്ടിയുടെ ചിത്രം തിരിച്ചറിഞ്ഞ കടയ്ക്കല്‍ പോലീസ് വിവരം കറുകച്ചാല്‍ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഷാനെ റിമാന്‍ഡ് ചെയ്തു.
പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…
പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…
തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…
തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…
കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…
കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…