വീട്ടിലാളില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി വിളിച്ചുവരുത്തി, വീട്ടുകാരെത്തിയതോടെ രണ്ടാളും മുങ്ങി;ടയര്‍ പഞ്ചറായതോടെ കെണിയിലായി

കറുകച്ചാല്‍: ഈ ടയറിന് പഞ്ചറാകാന്‍ കണ്ട ഒരു നേരം. അത് കൊണ്ടാണല്ലോ ഷാനും പെണ്‍കുട്ടിയും അറസ്റ്റിലാവുന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവാവിനെ പോലീസ് പിടികൂടി. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെയാണ് ഷാന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

വ്യാഴാഴ്ച പെണ്‍കുട്ടിയുടെ പിതാവിന്റെ ശാന്തിപുരത്തെ വീട്ടില്‍ ആളില്ലെന്നും നേരിട്ട് കാണണമെന്നും പറഞ്ഞ് പെണ്‍കുട്ടി ഷാനെ വിളിച്ചുവരുത്തി. ഇവിടെ വച്ച് ഷാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കള്‍ വന്നതോടെ ഇരുവരും വീട്ടില്‍ നിന്നും മുങ്ങി. തുടര്‍ന്ന് ഷാനിന്റെ സ്‌കൂട്ടറില്‍ കൊല്ലത്തേക്ക് പോകുകയായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ വിവരം കറുകച്ചാല്‍ പോലീസില്‍ അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കൊല്ലം കടയ്ക്കലില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് സ്‌കൂട്ടറും ഉന്തി റോഡിലൂടെ നടക്കവേ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.പെണ്‍കുട്ടിയുടെ ചിത്രം തിരിച്ചറിഞ്ഞ കടയ്ക്കല്‍ പോലീസ് വിവരം കറുകച്ചാല്‍ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഷാനെ റിമാന്‍ഡ് ചെയ്തു.