entertainment

ദിവസേനയുള്ള കണക്ക് പൂജ്യം ആവുന്നതുവരെ ഒന്നിച്ചുനില്‍ക്കാം, മുന്നറിയിപ്പുമായി ഷെയ്‍ന്‍ നിഗം

ദിവസേനയുള്ള കൊവിഡ് പോസിറ്റീവ് കണക്ക് 42,000വും കടന്ന് മുന്നോട്ടു പോകുമ്ബോള്‍ ഒരുമിച്ച്‌ നില്‍ക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി നടന്‍ ഷെയ്‍ന്‍ നിഗം. പ്രളയത്തിലും ഓഖിയിലുമൊക്കെ ഒരുമിച്ചുനിന്നവര്‍ കൊവിഡിനെ മറികടക്കാനും അങ്ങനെതന്നെ പ്രയത്നിക്കണമെന്ന് ഷെയ്‍ന്‍ ഓര്‍മ്മപ്പെടുത്തുന്നു.

‘സര്‍ക്കാര്‍ പറയുന്ന നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ വളരെ വിജയകരമായി നമുക്ക് രോഗവ്യാപനം കുറക്കാന്‍ സാധിക്കും. അതിനോടൊപ്പം നമ്മള്‍ ദിവസവും കാണുന്ന ഈ കണക്കുകള്‍ കുറഞ്ഞു ‘0’ എത്തും വരെ നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം. ഒന്നിച്ചു നിന്ന് അതിജീവിച്ചിട്ടുണ്ട് ഇതിന് മുന്‍പ് ഒരുപാട്
പ്രതിസന്ധികളില്‍.പ്രളയത്തെ അതിജീവിച്ചു, ഓഖിയെ അതിജീവിച്ചു. കൊവിഡിനെയും അതിജീവിക്കാനാകും. കൂട്ടായ പ്രയത്നം കൊണ്ട് മാത്രം’, ഷെയ്‍ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം കേരളത്തില്‍  42,464 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. അതേസമയം എട്ടാം തീയതി മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

Karma News Network

Recent Posts

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

10 mins ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

27 mins ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

1 hour ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

2 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

2 hours ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

2 hours ago