ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുവിന് ഓക്സിജന്‍ സിലിണ്ടറുമായി ബോളിവുഡ് താരം സോനു സൂദ്. സോഷ്യല്‍ മീഡിയയില്‍ ഓക്സിജന്‍ സിലിണ്ടറിനായി ക്രിക്കറ്റ് താരം സഹായം തേടിയതിനെ തുടര്‍ന്നാണ് ബോളിവുഡ് നടന് സോനു സൂദ് സുരേഷ് റെയ്നയുടെ സഹായത്തിനെത്തിയത്.
മീററ്റില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ അമ്മായിക്ക് ഓക്സിജന്‍ സിലിണ്ടര്‍ വേണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് റെയ്ന അഭ്യര്‍ത്ഥിച്ചിരുന്നു. ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടുള്ള റെയ്നയുടെ പോസ്റ്റ് കണ്ട സൂദ് വിശദാംശങ്ങള്‍ ചോദിക്കുകയും ഓക്സിജന്‍ സിലിണ്ടര്‍ 10 മിനിറ്റിനുള്ളില്‍ എത്തുമെന്ന് ഒരു മണിക്കൂറിനുള്ളില്‍ സോനു റെയ്നയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.
കൊവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഒരു വര്‍ഷത്തിലേറെയായി സോനു സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ സഹായം തേടി ടാഗ് ചെയ്യുന്നവര്‍ക്ക് പലപ്പോഴും മറുപടി നല്‍കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സൂദ് ചാരിറ്റി ഫൗണ്ടേഷന് ആളുകളെ സഹായിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…
റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…
ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…
നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബംഗാളിലെ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…
കുട്ടനാട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ആണ് അപകടം ഉണ്ടായത്. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത്…