entertainment

എംഡിഎംഎ വിൽക്കുന്ന പെണ്ണുമായി ഉണ്ണി മുകുനന്ദന് എന്ത് ബന്ധം? ശാന്തിവിള ദിനേശ്

നടൻ ഉണ്ണി മുകുന്ദനെതിരെ ആരോപണവുമായി ശാന്തിവിള ദിനേശ്. കഴിഞ്ഞ ദിവസം എംഡിഎംഎ വിൽക്കുന്ന ഒരു പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ഉണ്ണിമുകുന്ദന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ചാണ് ശാന്തിവിള സംസാരിക്കുന്നത്

വാക്കുകളിങ്ങനെ,

നാട്ടിലാര് മന്ത്രവാദം നടത്തിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്ന് പറയാറുണ്ട്. അടിപിടിക്കേസ് വന്നാലും മദ്യപിച്ച് ബഹളമുണ്ടാക്കിയാലും അതിലൊരാൾ സിനിമാക്കാരനാണ്. ഏത് കാര്യമെടുത്താലും അങ്ങനെയാണ്. കഴിഞ്ഞയാഴ്ച എംഡിഎംഎ എന്ന മയക്കുമരുന്നുമായി നടക്കുന്ന പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിലെ രസകരമായ കാര്യം പിറ്റേ ദിവസമാണ് അറിയുന്നത്. ആ പെൺകുട്ടി ഉണ്ണി മുകുന്ദനോടൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്ത് വന്നു. ഉണ്ണി മുകുന്ദനും എംഡിഎംഎ വിൽക്കുന്ന പെണ്ണുമായി എന്ത് ബന്ധമെന്ന് ഞാൻ ആലോചിച്ചു.

മയക്കുമരുന്ന് മലയാള സിനിമയിൽ സർവ വ്യാപിയാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. അതിനിടെയാണ് ഈ പെൺകുട്ടി ഉണ്ണി മുകുന്ദനൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്ത് വന്നത്. ഏജന്റാണോ ഈ കുട്ടിയെന്ന് അന്വേഷിക്കേണ്ടതാണ്. ഈ കുട്ടിക്ക് എവിടെയെല്ലാം ബന്ധങ്ങളുണ്ട്, ആർക്കെല്ലാം കൊടുക്കുന്നുണ്ട് എന്നെല്ലാം അന്വേഷിക്കണം. അപകടകരമായ മയക്കുമരുന്ന് കൈവശം വെച്ചതിന് അടുത്തിടെ രണ്ട് പെൺകുട്ടികളെ അറസ്റ്റ് ചെയ്തു’

ഇതിനിടെ ക്രിപ്റ്റോ കറൻസിയുടെ കേസ് വന്നു. ആ കേസിലും ഉണ്ണി മുകുന്ദനുണ്ട്. ഇപ്പോൾ മയക്ക് മരുന്നുമായി പിടിച്ച പെൺകുട്ടിയുടെ കൂടെയും. ചിലപ്പോൾ ഇയാളുടെ സമയദോഷം കൊണ്ട് എവിടെയെങ്കിലും വെച്ച് കണ്ടപ്പോൾ ഒരു ഫോട്ടോയെടുത്തതായിരിക്കാം. മറ്റ് സിനിമാക്കാരുടെ ഫോട്ടോകൾ പുറത്ത് വരാതിരിക്കുകയും ഉണ്ണി മുകുന്ദന്റേത് മാത്രം വരികയും ചെയ്യുമ്പോൾ എന്താണ് അവർ തമ്മിലുള്ള സഹവാസമെന്ന് അന്വേഷിക്കേണ്ടത് പൊലീസിന്റെ ജോലിയാണ്. ഉണ്ണി മുകുന്ദനോട് തനിക്ക് വിരോധമുണ്ടെന്ന് കരുതേണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

22 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

49 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago