തിരുവനന്തപുരം. ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പോലീസ് പ്രതി ചേര്‍ത്തു. അമ്മാവന് അനില്‍കുമാര്‍, അമ്മ സിന്ധു എന്നിവരെയാണ് പ്രതി ചേര്‍ത്തത്. തെളിവ് നശിപ്പിക്കുവാന്‍ ശ്രമിച്ചതിനാണ് പ്രതി ചേര്‍ത്തത്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഷാരോണിന്റെ കുടുംബം മുമ്പ് പറഞ്ഞിരുന്നു.
ഗ്രീഷ്മ ഒറ്റയ്ക്കല്ല വിഷം നല്‍കിയതെന്നും വീട്ടുകാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ആദ്യം മുതല്‍ കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം പറഞ്ഞരുന്നു. അതേസമയം ആരോപണങ്ങളെ പാടെ നിഷേധിക്കുന്ന നിലപാടിലായിരുന്നു ആദ്യം അന്വേഷണം മുന്നോട്ട് പോയത്. ഷാരോണ്‍ മരിച്ച് ആറാം ദിവസമാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതാണെന്ന വിവരം പോലീസ് കണ്ടെത്തിയത്.
ബന്ധത്തില്‍ നിന്നും പിന്മാറുവാന് മകന് തയ്യാറായിരുന്നു എന്നാല്‍ ഗ്രീഷ്മ വിളിച്ച് കൊണ്ടുപോയതാണെന്ന് ഷാരോണിന്റെ പിതാവ് പറയുന്നു. താന്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നാണ് ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ഗ്രീഷ്മയുടെ അച്ഛനും ബന്ധു പ്രിയദര്‍ശിനിയും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…