topnews

അരുൺ കെട്ടിയിട്ട് പീഡിപ്പിച്ചു, നാല് ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർത്തിട്ട് പണം തന്നില്ല, ഷീബയുടെ മൊഴിയിങ്ങനെ

അടിമാലിയിൽ പ്രണയത്തിൽ നിന്നും പിന്മാറിയെന്ന് ആരോപിച്ച് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ ‌നൽകിയത് ഞെട്ടിക്കുന്ന മൊഴി, ക്രൂരതയ്ക്ക് തന്നെ പ്രേരിപ്പിച്ചത് ചിട്ടിപ്പണം നൽകാത്തതിലും പണം നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി കെട്ടിയിയിട്ട് പീഡിപ്പിച്ചതിലുമുള്ള വൈരാഗ്യമെന്ന് ഷീബ പോലിസിനോട് പറഞ്ഞു.

നാലു ലക്ഷം രൂപയുടെ ചിട്ടിക്ക് അരുൺ ചേർന്നിരുന്നു, ഇത് വട്ടമെത്തിയിട്ടും നൽകിയില്ല. ഈ തുക ചോദിച്ച് അരുണിനെ പലതവണ വിളിച്ചിരുന്നു, ഒരു ദിവസം പണം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് ഇയാൾ നിർദ്ദേശിച്ച സ്ഥലത്ത് താൻ എത്തിയപ്പോൾ കെട്ടിയിട്ട് മർദ്ദിച്ചെന്നും ഷീബ പറയുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പോലിസ് പറഞ്ഞു. 14000 രൂപ താൻ ഷീബയിൽ നിന്നും കൈപ്പറ്റിയിരുന്നതായി അരുൺ സമ്മതിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നിൽ നിന്നും സംസാരിക്കവെ ഷീബ കൈയ്യിൽ കരുതിയിരുന്ന ആസിഡ് തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് അരുണും ഷീബയും പരിചയത്തിലാകുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഒരു വർഷം തിരുവനന്തപുരത്ത് ഹോം നഴ്‌സായി ഷീബ ജോലി ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ ബന്ധം ശക്തമായി. ഷീബയെ വിവാഹം ചെയ്യാമെന്ന് അരുൺ ഉറപ്പ് നൽകി.

എന്നാൽ പിന്നീടാണ് ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് അരുൺ അറിയുന്നത്. ഇതോടെ അരുൺ ബന്ധത്തിൽ നിന്നും പിന്മാറി. മാത്രമല്ല മറ്റൊരു വിവാഹത്തിന് അരുൺ ഒരുങ്ങുകയും ചെയ്തു. ഇതറിഞ്ഞ് ഷീബ അരുണിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി. സംസാരിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. പണം നൽകിയാൽ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് തെറ്റിധരിപ്പിച്ചാണ് അരുണിനെ ഷീബ വിളിച്ചു വരുത്തിയത്.

വരുന്നത് ഒറ്റക്ക് ആയിരിക്കണമെന്ന് ഷീബ അരുണിനോട് പറഞ്ഞിരുന്നു. ഇതോടെ സംഭവം മറ്റാരും അറിയില്ലെന്നായിരുന്നു ഷീബ കരുതിയത്. എന്നാൽ സുഹൃത്തുക്കൾക്ക് ഒപ്പമാണ് അരുൺ അടിമാലിയിൽ എത്തിയത്. പരുക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും വളരെ പെട്ടെന്ന് അവിടെനിന്നും മടങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയൽ പ്രാഥമിക ചികിത്സ തേടി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പോലീസ് തിരുവനന്തപുരത്ത് എത്തി അരുണിന്റെ മൊഴിയെടുത്തു. തുടർന്ന് പള്ളിയിൽ നിന്നുമുള്ള സിസി ടിവി ദൃശ്യങ്ങളും ശേഖരിച്ചു. പിന്നീടാണ് ഭർതൃവീട്ടിൽ എത്തി ഷീബയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Karma News Network

Recent Posts

ട്രെയിന്‍ തട്ടി മരിച്ച കമിതാക്കള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത് ഒരു മാസം മുമ്പ്

കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഒരുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ്…

3 mins ago

തലസ്ഥാനത്ത് പത്ത് വയസുകാരനെ കാണാതായി

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ പത്തു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ്…

26 mins ago

കണ്ണന്‍ എവിടെ പോയാലും ആ കുട്ടി കൂടെ ഉണ്ടല്ലോയെന്ന പാര്‍വതിയുടെ ഉപദേശത്തെ കളിയാക്കി സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജയറാമിന്റെയും പാര്‍വതിയുടെയും കുടുംബ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ചക്കി എന്ന് വിളിക്കുന്ന മകള്‍ മാളവികയുടെ വിവാഹം…

40 mins ago

പുന്ന നൗഷാദ് വധം, മൂന്ന് എസ്.ഡി.പി.ഐക്കാർ കൂടി പിടിയിൽ

പാലക്കാട് : ചാവക്കാട്ടെ പുന്നയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുതുവീട്ടിൽ നൗഷാദ് കൊല്ലപ്പെട്ട കേസിൽ മൂന്ന് എസ്.ഡി.പി.െഎ. പ്രവർത്തകരെക്കൂടി പാലക്കാട്…

48 mins ago

മതിയായ ചികിത്സ കിട്ടിയില്ല, രോഗി മരിച്ചു, ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിക്കുന്നു. പുന്നപ്ര അഞ്ചിൽ വീട്ടിൽ…

1 hour ago

സിനിമ മതം വളർത്താൻ ആകരുത്, മട്ടാഞ്ചേരി മാഫിയ വീഴും, ഇഡിയും സിബിഐയും എത്തും, സന്തോഷ് പണ്ഢിറ്റിന്റെ ചങ്കൂറ്റം

മലയാള സിനിമയ്ക്ക് വ്യത്യസ്തത നല്കിയ സന്തോഷ് പണ്ഡിറ്റ് നടൻ മമ്മുട്ടി ഉൾപ്പെട്ട മട്ടാഞ്ചേരി മാഫിയയെ കുറിച്ച് ഞടുക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു.…

1 hour ago