national

കൈകളില്ലാത്ത ശീതൾ അമ്പെയ്തിട്ടത് സ്വർണ്ണം , ആശംസകളറിയിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി

ഭാരതത്തിന് അഭിമാനമായി മാറിയ ശീതൾ ദേവിയക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. വല്ലഭന് പുല്ലും ആയുധം എന്ന് പറയും പോലെ കൈകൾ ഇല്ലാതിരുന്നിട്ടും പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ഏഷ്യൻ പാരാ ​ഗെയിംസിൽ അമ്പെയ്ത് സ്വർണം നേടിയ ധീര വനിതയാണ് ശീതൾ ദേവി. അതിനാൽ തന്നെ ശീതളിനെ പ്രശംസിക്കാൻ പ്രധനമന്ത്രിയ്ക്ക് വാക്കുകൾ മതിയായിരുന്നില്ല. ധീരതയുടെയും നിശ്ചയ ദാർഢ്യത്തിന്റെയും തെളിവാണ് ഈ നേട്ടമെന്നാണ് പ്രധാനമന്ത്രി ശീതളിന്റെ വിജയത്തെ കുറിച്ച് പറഞ്ഞു. ഏഷ്യൻ പാരാ ​ഗെയിംസിൽ വനിതാ വ്യക്തിഗത കോമ്പൗണ്ട് ഓപ്പൺ ഇവന്റിൽ അസാധാരണമായ സ്വർണ്ണ മെഡൽ നേടിയതിൽ ശീതൾ ദേവിയെ അഭിനന്ദിക്കുന്നു. ഈ നേട്ടം ശീതൾ ദേവിയുടെ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണ്.’- പ്രധാനമന്ത്രി കുറിച്ചു.എക്സിലൂടെയാണ് പ്രധാനമന്ത്രി പ്രശംസ അറിയിച്ചത്.

‘സിംഗപ്പൂർ താരം ആലിമിനെ തോൽപ്പിച്ചാണ് ശീതൾ ദേവി അമ്പെയ്‌ത്തിൽ സ്വർണം നേടിയത്. ലോകത്തിലെ ആദ്യത്തെ കൈകളില്ലാത്ത വനിതാ അമ്പെയ്‌ത്തുകാരി ആണ് ശീതൾ ദേവി. ആലിമിനെ 144-142 എന്ന സ്‌കോറിന് ആണ് തോൽപ്പിച്ചത്. ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയ ശീതൾ ദേവി ഇപ്പോൾ ഏവർക്കും മുന്നിൽ മിന്നും താരം തന്നെയാണ്. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവ് ആയ ശീതൾ ദേവി ഇന്ന് സിംഗപ്പൂർ താരം ആലിമിനെ തോൽപ്പിച്ച് ആണ് സ്വർണ്ണം നേടിയത്. ലോകത്തിലെ ആദ്യത്തെ കൈകളില്ലാത്ത വനിതാ അമ്പെയ്ത്തുകാരി ആണ് ശീതളിന് തുടർച്ചയായി ആറ് തവണ 10 സ്കോർ ചെയ്യാൻ അവർക്ക് ആയി. ആലിമിനെ 144-142 എന്ന സ്‌കോറിന് ആണ് തോൽപ്പിച്ചു. കണ്ടിട്ട് വിശ്വസിക്കാൻ പോലുമാവാതെ നോക്കി നിൽക്കുകയായിരുന്നു പ്രേക്ഷകർ. നേരത്തെ ടീം ഇവന്റിലും ശീതൾ ദേവി സ്വർണ്ണം നേടി. ആകെ മൂന്ന് മെഡൽ ശീതൽ നേടി. ഇന്ത്യ ഇതുവരെ 24 സ്വർണ്ണവും 27 വെള്ളിയും 43 വെങ്കലവും അടക്കം 94 മെഡൽ നേടി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണ് ഇത്.

അതേ സമയം ഭാരതത്തിന് ഏഷ്യൻ ​ഗെയിംസിന് പിന്നാലെ ഏഷ്യൻ പാരാ ഗെയിംസിലും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 2018-ലെ ജക്കാത്ത പാരാ ഗെയിംസിലെ റെക്കോർഡാണ് പഴങ്കഥയാക്കിയാണ് റെക്കോർഡ് ഇട്ടത് .18 സ്വർണവും 21 വെള്ളിയും 39 വെങ്കലവുമടക്കം ഭാരത്തിന് ലഭിച്ചിട്ടുണ്ട്. ചൈനയിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടവുമായാണ് ഭാരതം കുതിക്കുന്നത്. നിത്യ ശ്രീയുടെ വെങ്കല മെഡൽ നേട്ടത്തോടെയാണ് ഭാരതം മെഡൽ നേട്ടത്തിൽ റെക്കോർഡ് കുറിച്ചത്.

ഏഷ്യൻ ഗെയിംസിൽ 100 മെഡലെന്ന സ്വപ്‌ന നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് പാരാ ഗെയിംസിലും ഇന്ത്യൻ അത്‌ലറ്റുകളുടെ കുതിപ്പ്. 2010 എഡിഷനിൽ 14 മെഡൽ നേടിയെങ്കിൽ 2014ൽ മെഡൽ നേട്ടം 33 ആയി ഉയർത്തി. 2018 ആയപ്പോഴേക്കും മെഡലുകളുടെ എണ്ണം 72 ആക്കാൻ ഭാരതത്തിന് സാധിച്ചിരുന്നു. അമ്പെയ്‌ത്തിൽ ഇന്ന് ഇന്ത്യ ആദ്യ സ്വർണം നേടിയിരുന്നു. മിക്‌സ് കോമ്പൗണ്ട് ടീമിനത്തിലാണ് ശീതൾ ദേവിയും രാകേഷ്‌കുമാറും പൊന്നണിഞ്ഞത്. ചൈനയെ പരാജയപ്പെടുത്തിയായിരുന്നു സുവർണ നേട്ടം. റെക്കോർഡ് പ്രകടനത്തോടെ ഷൂട്ടിംഗിൽ ഇന്ത്യൻ താരം സിദ്ധാർത്ഥ ബാബുവും സ്വർണം വെടിവച്ചിട്ടിരുന്നു. ആർ6 മിക്‌സഡ് 50മീറ്റർ റൈഫിൾസ് പ്രോൺ sh-1ൽ ആണ് താരം സ്വർണം ഉറപ്പിച്ചത്.അതേ സമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഏഷ്യൻ ഗെയിംസിൽ അതുല്യമായ പ്രകടനം ഭാരതത്തിലെ അത് ലറ്റുകൾ കാഴ്ച്ചവച്ചത്. കഴിഞ്ഞ 60 വർഷത്തിനിടയിലെ എക്കാലത്തെയും മികച്ച പ്രകടനമായ 107 മെഡലുകളുടെ ഏറ്റവും ഉയർന്ന നേട്ടം നമ്മുടെ കായികതാരങ്ങൾ നാട്ടിലെത്തിച്ചു.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

11 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

12 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

38 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

42 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago