വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നിന്നെന്നും ആരോപിച്ച് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇ ബുള്‍ജെറ്റിനെ പിന്തുണച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെ കലാപാഹ്വാനം വരെ ഇവരുടെ ഫോളോവേഴ്സ് നടത്തി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.
ഡോ. ഷിംന അസീസിന്റെ കുറിപ്പ്, സത്യത്തില്‍ ലവന്മാര് കേരളം കത്തിക്കുവോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശ്നം. കഴിഞ്ഞാഴ്ച ഒരു യാത്ര ഉണ്ടായിരുന്നേ…അന്നേരം ‘ക്രീ പ്രീ’ എന്ന് ഒച്ച വെച്ച് പോയ ബൈക്കിന്റെ മര്‍മര്‍ കേട്ടു അങ്ങോട്ട് നോക്കിയപ്പോ ഹെല്‍മെറ്റിന്റെ മണ്ടക്ക് ക്യാമറ ഫിറ്റ് ചെയ്താണ് ഒരുത്തന്റെ പാച്ചില്‍. മഴയും മൂടലും കുഴിയും കാരണം സാധാരണ വേഗത്തില്‍ പോലും പോവാന്‍ പറ്റാത്ത റോഡിലാണ്, പടമാവാന്‍ ഇനി വല്ലതും വേണോ !! അവനിപ്പോ എവിടാണോ എന്തോ !
പണ്ട് ബാഹുബലി സിനിമ കണ്ടപ്പോ ‘ധീവരാ’ ന്നും പറഞ്ഞു പ്രഭാസ് വെള്ളച്ചാട്ടത്തിന്റെ മോളീക്കൂടി ചാടിയത് ഓര്‍മ്മയുണ്ടോ? അതേ മാതിരി ഒരുത്തന് ഇന്നലെ താമരശ്ശേരി ചുരത്തിലെ അത്യാവശ്യം ഉയരത്ത് നിന്ന് വെള്ളം ചാടുന്നതില്‍ പൊത്തിപ്പിടിച്ചു കേറുന്നത് കണ്ടൂ… ക്യാമറയും കൂടെ ചാടുന്നുണ്ടായിരുന്നു ന്ന് പ്രത്യേകം പറയണ്ടല്ലോ… ഇങ്ങനെ ഒന്നും രണ്ടും അല്ല കുറേയുണ്ട്. വൈറല്‍ ആവാനാവണം !!
യുട്യൂബ് ഒരു മഹാസാഗരം ആണ് ഗയ്സ്. എന്നുവച്ച് അതിലെ ഫോളോവര്‍ ലിസ്റ്റിന്റെ ബലത്തില്‍ നിയമം ലംഘിക്കാന്‍ ഇറങ്ങിയാല്‍ ഇമ്മാതിരി നിലവിളിയേ ബാക്കി കാണൂ… എന്തായാലും ആ കാബറേ ഡാന്‍സ് പോലെയുള്ള ലൈറ്റ് വച്ച് വാന്‍ കണ്ടിട്ട് കൊതിയായിട്ട് വയ്യ…. ഒന്നാന്തരം ഡീജേ ഷോ നടത്താന്‍ പറ്റിയ ആമ്പിയന്‍സ്…! ബൈ ദ വേ, വയനാട് ഇതുവരെ രോഷാഗ്നിയില്‍ കത്തിയിട്ടില്ല. മാര്‍ക്ക്ഡ് സേഫ്.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…