more

മകനെന്നോട് ചോദിച്ചു ഉമ്മച്ചീ എന്താണീ റേപ്പെന്ന്, ഷിംന അസീസ്

ഹത്രാസിൽ പെൺകുട്ടി ബലാൽസം​ഗത്തിനിരയായി കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്.വിഷയത്തെക്കുറിച്ചും റേപ്പ് എന്താണെന്ന് മകൻ ചോദിച്ചതിനെക്കുറിച്ചും തുറന്നെഴുതുകയാണ് ഡോ.ഷിംന അസീസ്.’ ഉമ്മച്ചീ, എന്താണ്‌ ഈ റേപ്പ്‌? എന്ന് അവൻ എന്നോട് ചോദിച്ചു. ഒരു വ്യക്‌തിയുടെ സമ്മതമില്ലാതെ അയാളെ സെക്ഷ്വലി ഉപദ്രവിക്കുന്നതാണ്‌ റേപ്പ്‌. ഏറ്റവും കൂടുതൽ ഇതനുഭവിക്കേണ്ടി വരുന്നത്‌ സ്‌ത്രീകളാണ്‌.”അവനൊരു നിമിഷം എന്തോ ആലോചിച്ചു കിടന്നു. “മുതിർന്ന്‌ കഴിഞ്ഞാൽ പരസ്‌പരം ഒരുപാട് സ്‌നേഹമുള്ള പങ്കാളികൾ ശരീരം കൊണ്ട്‌ സ്‌നേഹിക്കും” എന്നാണ്‌ സെക്ഷ്വൽ റിലേഷൻ എന്നതിന്‌ അവനു പറഞ്ഞുകൊടുത്തിട്ടുള്ള ഡെഫിനിഷൻ.

കുറിപ്പിന്റെ പൂർണ്ണരൂപം

ഹത്രാസിൽ ആ പെൺകുട്ടിയുടെ വീടിന്റെ ഭാഗത്തേക്ക്‌ യോഗിയുടെ തോക്കേന്തിയ പോലീസിനെ വകഞ്ഞ്‌ മാറ്റി ജേർണലിസ്‌റ്റ്‌ പ്രതിമ മിശ്ര നടന്ന്‌ കയറുന്ന വീഡിയോ കണ്ട്‌ കൊണ്ടാണ്‌ മോൻ അടുത്തേക്ക്‌ ഉറങ്ങാനായി വന്ന്‌ കിടന്നത്‌. പത്ത്‌ വയസ്സേ ആയിട്ടുള്ളുവെങ്കിലും സാമാന്യം നന്നായി ഹിന്ദി മനസ്സിലാക്കാനും സംസാരിക്കാനുമറിയാം അവന്‌. കുറച്ച്‌ നേരം പ്രതിമ സംസാരിക്കുന്നത്‌ ശ്രദ്ധിച്ച്‌ അവനെന്നോട്‌ ‘ശരിക്കും എന്താണ്‌ ഇഷ്യൂ’വെന്ന്‌ ചോദിച്ചു.

ഒരു പെൺകുട്ടിയെ റേപ്പ്‌ ചെയ്‌ത്‌ അവൾക്ക്‌ വലിയ ശാരീരിക മുറിവുകളുണ്ടാക്കിയ ശേഷം അവൾ ആശുപത്രിയിൽ എത്തിയെങ്കിലും, മരണപ്പെട്ടു. ആ ശരീരം പോലീസ് വീട്ടുകാരെ കാണിക്കാതെ തെളിവ്‌ നശിപ്പിക്കാനായി എവിടെയോ കൊണ്ട്‌ പോയി സംസ്‌കരിച്ചു എന്നവനോട്‌ ചുരുക്കത്തിൽ പറഞ്ഞു. ” ഉമ്മച്ചീ, എന്താണ്‌ ഈ റേപ്പ്‌?””ഒരു വ്യക്‌തിയുടെ സമ്മതമില്ലാതെ അയാളെ സെക്ഷ്വലി ഉപദ്രവിക്കുന്നതാണ്‌ റേപ്പ്‌. ഏറ്റവും കൂടുതൽ ഇതനുഭവിക്കേണ്ടി വരുന്നത്‌ സ്‌ത്രീകളാണ്‌.”അവനൊരു നിമിഷം എന്തോ ആലോചിച്ചു കിടന്നു. “മുതിർന്ന്‌ കഴിഞ്ഞാൽ പരസ്‌പരം ഒരുപാട് സ്‌നേഹമുള്ള പങ്കാളികൾ ശരീരം കൊണ്ട്‌ സ്‌നേഹിക്കും” എന്നാണ്‌ സെക്ഷ്വൽ റിലേഷൻ എന്നതിന്‌ അവനു പറഞ്ഞുകൊടുത്തിട്ടുള്ള ഡെഫിനിഷൻ. അവനത്രക്കല്ലേ വളർന്നിട്ടുള്ളൂ… ആദ്യമായാണ് റേപ് എന്താണെന്ന്‌ പറഞ്ഞ്‌ കൊടുക്കേണ്ട സന്ദർഭം വന്നിരിക്കുന്നത്.

“മോനേ… ഒരു കാലത്തും ഒരാളെയും, ആണിനെയാണെങ്കിലും പെണ്ണിനെയാണെങ്കിലും ട്രാൻസ്‌ജെൻഡറിനെയാണെങ്കിലും അവരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ തൊടാനോ, അവരെ നോക്കി അവരുടെ ശരീരത്തെക്കുറിച്ച്‌ മോശം പറയാനോ, തുറിച്ച്‌ നോക്കാനോ പോലും പാടില്ല. Women are the backbone of the society. You need to love them. റേപ്പ്‌ ചെയ്യുന്നത്‌ ഒരു വ്യക്തിയെയല്ല, ആ മുഴുവൻ കുടുംബത്തെ ചതിക്കലാണ്‌. Always respect others… കേട്ടോ?”അവൻ തല കുലുക്കി, എന്തോ ആലോചിക്കുന്ന മുഖഭാവത്തോടെ ഇത്തിരി നേരം കിടന്നു. നെഞ്ചോടമർന്നുറങ്ങി. എന്നിൽ നിന്ന്‌ മുറിഞ്ഞ്‌ വീണ ആണിനോട്‌ ഇത്രയെങ്കിലും പറഞ്ഞ്‌ കൊടുക്കാതെങ്ങനെ…

ഇനിയുള്ള കാലം, ഓരോ രക്ഷിതാവും ഇതേറ്റെടുക്കാത്തിടത്തോളം നമ്മുടെ പെൺമക്കൾ എങ്ങനെ പുറത്തിറങ്ങുമെന്നറിയില്ല. ‘ആണിനെ സൂക്ഷിക്കാൻ’ പെൺകുഞ്ഞിനെ ഭയപ്പെടുത്തുന്നതിന്‌ പകരം ‘പെണ്ണ്‌ സഹജീവിയാണ്‌’ എന്ന്‌ ആൺകുഞ്ഞിനെ പഠിപ്പിക്കൂ…ആ പെൺകുട്ടിയുടെ ആർത്തുള്ള കരച്ചിൽ കാതിൽ മുഴങ്ങുന്നു, ചാറ്റൽമഴയുടെ ഇരമ്പലുള്ള രാവ്‌ വല്ലാതെ ഭയപ്പെടുത്തുന്നു.
കുഞ്ഞിനെ ചേർത്ത്‌ പിടിച്ചുറങ്ങട്ടെ…

Karma News Network

Recent Posts

കാണാതായ പൊലീസുകാരനെ കണ്ടെത്തി, കാണാതായത് ഈ മാസം എട്ടിന്

തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…

6 mins ago

ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു, ടെസ്റ്റ് പരിഷ്കരണത്തിൽ അയഞ്ഞ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…

9 mins ago

പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്, പ്രധാനമന്ത്രിയെ പ്രശംസിച്ച് രശ്മിക മന്ദാന

ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…

42 mins ago

മലപ്പുറത്ത് അമീബിക് മസ്തിഷ്‌കജ്വരം, അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…

50 mins ago

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

1 hour ago

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; നാലു വയസുകാരൻ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…

1 hour ago