mainstories

ഷിൻഡെയും വിമത എം എൽ എമാരും മുംബൈയിലേക്ക്

 

മുംബൈ/ മഹാരാഷ്ട്രയിലെ വിമത നീക്കത്തിനിടെ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ അടിക്കല്ലുകൾ ഇളക്കി നഗര മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം മുംബൈയിലേക്ക്. 55 ശിവസേന എം.എൽ.എമാരിൽ 40 ഓളം പേർ ഗുഹവതിയിലെ ഹോട്ടലിൽ തമ്പടിച്ച ഷിൻഡെ പക്ഷത്തിനൊപ്പമാണുള്ളത്. 10ഓളം സ്വതന്ത്രരും വിമത ക്യാമ്പിലുണ്ട്. 50 എം.എൽ.എമാരുമായി താൻ മുംബൈയിലെത്തുമെന്ന് ഷിൻഡെയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രതിസന്ധിയിലായ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം മഹാ വികാസ് അഘാഡിയുടെ അവസാന പ്രതീക്ഷ കാലും തകരുന്ന കാഴ്ചയാണ്. ശിവസേനയിലേക്ക് മടക്കമില്ലെന്നും ബി.ജെ.പിയെ പിന്തുണക്കുമെന്നുമുളള സൂചനയാണ് നഗര മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം തങ്ങളുടെ നിലപാട് കടുപ്പിച്ചു കൊണ്ട് നൽകിയിരിക്കുന്നത്. അവസാന ശ്രമമെന്നപോലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ വിമതരോട് മടങ്ങിവരാൻ വൈകാരികമായി അഭ്യർഥിച്ചെങ്കിലും യാതൊരു ബലവും ഉണ്ടായിട്ടില്ല.

ശിവസേന തലവൻ എന്ന നിലയിൽ ശിവസൈനികരുടെ മുഴുവൻ കുടുംബത്തി ന്റെയും തലവനാണു താനെന്നും കെണിയിൽ പെടരുതെന്നും നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവിയിൽ ആശങ്കയുണ്ടെന്നും ആണ് ഉദ്ധവ് ഒടുവിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, വിമതപക്ഷം അത് ചെവിക്കൊണ്ടില്ല. വിമതരിൽ പകുതിയോളം പേർ തങ്ങളുമായി സമ്പർക്കം പുലർത്തുന്നുവെന്ന ഔദ്യോഗിക പക്ഷത്തിന്റെ വാദം ഏക്നാഥ് ഷിൻഡെ തള്ളിയിട്ടുമുണ്ട്.

ഇതിനിടെ, പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി നേതാക്കളുമായി ചർച്ചക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. ബി.ജെ.പിയിലെ മുഴുവൻ എം.എൽ.എ മാരോടും മുംബൈയിലെത്താൻ നിർദേശം നൽകിയിട്ടുമുണ്ട്. അടുത്ത രണ്ട് ദിവസം നിർണായകമാകുമെന്ന് ബി.ജെ.പി നേതാക്കൾ പറയന്നു. എം എൽ എമാർ മുംബൈയിലെത്തിയാലുടൻ ഷിൻഡെ ഉദ്ധവ് സർക്കാറിനെതിരെ ഗവർണറെ കാണുമെന്ന സൂചകളാണ് ഇത് നൽകുന്നത്.

വിമത നീക്കം തകർക്കാൻ കഴിയാതെ വന്നാൽ ഉദ്ധവ് സർക്കാറിന് വിശ്വാസ വോട്ടിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. 16 വിമതരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ നീക്കം സുപ്രീംകോടതിയിലുമാണ്. ഇതിനിടെ ഭരണ പ്രതിസന്ധിക്കിടയിൽ വികസന പദ്ധതിക്കായുള്ള കോടികളുടെ ഫണ്ടുകൾ റിലീസ് ചെയ്യാൻ ഉദ്ദവ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുകയാണ്.ഇതിനായുള്ള വകുപ്പുകളുടെ ഉത്തരവിൽ മഹാരാഷ്ട്ര ഗവർണർ സർക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. നിയമസഭ കൗൺസിൽ അധ്യക്ഷനും ബി.ജെ.പി നേതാവുമായ പ്രവീൺ ദരേക്കറുടെ പരാതിയിലാണ് ഗവർണറുടെ നടപടി ഉണ്ടായിരിക്കുന്നത്.

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

6 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

32 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

9 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

10 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

11 hours ago