അടുത്തിടെയായി ട്രോളുകൾക്ക് വിധേയനായ താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഇതിന് പിന്നാലെയാണ് ഷൂട്ടിംഗ് സെറ്റില്‍ വാക്കേറ്റമുണ്ടായതും നാട്ടുകാരനെ തല്ലി എന്ന വാർത്തകളും എത്തിയത്. ഇതോടെ വിവാദത്തിലായിരിക്കുകയാണ് താരം. ഉറക്കം തൂങ്ങി നടൻ നൽകിയ അഭിമുഖങ്ങളായിരുന്നു വ്യാപക ട്രോളിന് വിധേയമായത്. ലഹരി ഉപയോഗിച്ചാണ് ഷൈൻ അഭിമുഖത്തിന് എത്തിയതെന്ന ആരോപണവും ചിലർ ഉയർത്തി. എന്നാൽ കാലിന് പരിക്കേറ്റ ഷൈൻ സഡേഷനിൽ ആയിരുന്നുവെന്ന് സഹപ്രവർത്തകർ പ്രതികരിച്ചിരുന്നു.
കൃത്യമായ സെക്സ് എഡ്യൂക്കേഷൻ ഇല്ലാത്തതാണ് പല പ്രശ്ങ്ങൾക്കും കാരണമെന്ന് ഷൈൻ ടോം ചാക്കോ തുറന്നടിച്ചു. ആണെന്താണ് പെണ്ണെന്താണെന്ന് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണമെന്നും ഷൈൻ അഭിപ്രായപ്പെട്ടു. മാതാപിതാക്കളിൽ നിന്നോ സ്കൂളുകളിൽ നിന്നോ അല്ല സെക്സ് എഡ്യൂക്കേഷൻ കുട്ടികളിലേയ്ക്ക് എത്തുന്നത്. തെറ്റായ രീതിയിലാണ് സെക്സിനെപ്പറ്റി അറിയുന്നത്. സെക്സ് എന്ന വാക്ക് പോലും ആളുകൾ പറയാറില്ലെന്നും ഷൈൻ കൂട്ടിച്ചേർത്തു.സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇറങ്ങി നടക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്നും താരം ചൂണ്ടിക്കാട്ടി.
വിനായകൻ പറഞ്ഞത് പോലെ അങ്ങനെ ഒരു പെൺകുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ഷൈനിന്റെ മറുപടി.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…