entertainment

ശ്രേയാ ഘോഷാലിന് പിന്നാലെ അടുത്ത സുഹൃത്തും ഗായികയുമായ നീതി മോഹനും അമ്മയായി

ശ്രേയാ ഘോഷാലിന് പിന്നാലെ സുഹൃത്തും ഗായികയുമായ നീതി മോഹനും അമ്മയായി. ഇന്നലെ നീതി തന്റെ ആദ്യ കണ്മണിക്ക് ജന്മം നല്‍കി. നീതിയുടെ ഭര്‍ത്താവും നടനുമായ നിഹാര്‍ പാണ്ഡ്യ ആണ് തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും നിഹാര്‍ പറഞ്ഞു. സന്തോഷ വാര്‍ത്ത പങ്കുവെച്ച് നിഹാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.

‘അച്ഛന്‍ എന്നെ പഠിപ്പിച്ച കാര്യങ്ങളൊക്കെ എന്റെ മകനെ പഠിപ്പിക്കാന്‍ എന്റെ ഭാര്യ നല്‍കിയ അവസരമാണിത്. ഓരോ ദിവസവും അവള്‍ എന്നെ കൂടുതല്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്നു. മുംബൈയിലെ കോരിച്ചൊരിയുന്ന മഴയ്ക്കിടയിലായിരുന്നു ഞങ്ങള്‍ മകന്റെ ജനനം. നീതിയും ഞങ്ങളുടെ കുഞ്ഞും ആരോഗ്യത്തോടെയിരിക്കുകയാണ്’, നിഹാര്‍ കുറിച്ചു.

ഗര്‍ഭകാലത്ത് നീതിയ്‌ക്കൊപ്പം എടുത്ത ചിത്രവും നിഹാര്‍ പങ്കുവെച്ചിട്ടുണ്ട്. ഗായിക ശ്രേയ ഘോഷാലിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നീതി മോഹന്‍. ഇരുവരും ആദ്യ കണ്‍മണിക്കായുള്ള കാത്തിരുപ്പിനെക്കുറിച്ച് ആരാധകരെ അറിയിച്ചിരുന്നു. മെയ് 22ന് ശ്രേയ ഘോഷാലും ഭര്‍ത്താവ് ശൈലാദിത്യയും കുഞ്ഞതിഥിയെ വരവേറ്റു. ഇന്നലെ ശ്രേയ മകന്റെ പേര് വെളിപ്പെടുത്തുകയും ആദ്യ ചിത്രം പങ്കുവയ്ക്കുകയുമുണ്ടായി. ദേവ്യാന്‍ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്‌

Karma News Network

Recent Posts

കെ പി യോഹന്നാൻ സാമ്രാജ്യത്തിന്റെ പിൻഗാമി, ബിലിവേഴ്സ് ചർച്ച് സിനഡ് തീരുമാനം

പല രാജ്യങ്ങളിലായി കിടക്കുന്ന സഹസ്ര കോടികൾ വരുന്ന കെ പി യോഹന്നാന്റെ സാമ്രാജ്യവും സഭയും ഇനി ആരു നയിക്കും. കെ…

30 mins ago

അഴിമതി ഞാൻ അനുവദിക്കില്ല, കണ്ടാൽ മന്ത്രിമാരേ ഇനിയും ജയിലിൽ പൂട്ടും-ഗവർണ്ണർ ആനന്ദ ബോസ്

അഴിമതിയും അക്രമവും ബം​ഗാളിൽ നിന്ന് തുടച്ചു നീക്കിയാൽ ബം​ഗാൾ മനോഹരമായ ഒരു പ്രദേശമായിരിക്കുമന്ന് ഗവർണ്ണർ ഡോ.സി.വി ആനന്ദ ബോസ് കർമ…

54 mins ago

പ്രണയപ്പക, നാടിനെ നടുക്കിയ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ കൂത്തുപറമ്പ്…

1 hour ago

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം, 16 ലേറെ പേർക്ക് പരിക്ക്

തൃശ്ശൂർ കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 ലേറെപ്പേർക്ക് പരിക്ക്. ഗുരുവായൂരിൽ നിന്ന്…

2 hours ago

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

9 hours ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

10 hours ago