topnews

ഭര്‍ത്താവിന്റെ മദ്യപാനം, മകള്‍ക്ക് വിഷം നല്‍കി ചിത്രങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു, ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു

ശാസ്താംകോട്ട: മദ്യം പല കുടുംബങ്ങളെയും ശിഥിലമാക്കിയിട്ടുണ്ട്. എത്രയൊക്കെ നിയന്ത്രിച്ചാലും മദ്യം പലരെയും അടിമയാക്കി മാറ്റുന്നു. ഈ അടിമത്വത്തില്‍ ഇല്ലാതാവുന്നത് അവരെ ചുറ്റിപ്പറ്റിയുള്ളവരുമാണ്. ഇത്തരത്തില്‍ ഒരു സംഭവമാണ് ശാസ്താംകോട്ടയില്‍ നിന്നും പുറത്ത് എത്തുന്നത്. ഭര്‍ത്താവിന്റെ അമിത മദ്യപാനം സഹിക്ക വയ്യാതെ ഭാര്യ മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം സ്വയം വിഷം കഴിച്ചു. ജീവന്‍ ഒടുക്കാന്‍ ശ്രമിച്ച വീട്ടമ്മ ചികിത്സയില്‍ കഴിയവെ മരിച്ചു. കുടുംബ പ്രശ്‌നമാണ് കാരണം. പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് പടിഞ്ഞാറെ കോളനി ശ്രീജിത്ത് ഭവനത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജിത എന്ന 31 കാരിയാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മരണം സംഭവിച്ചത്.

ശ്രീജിത മക്കളായ ഒമ്പത് വയസുകാരന്‍ അനുജിത്ത് ആറ് വയസുകാരിയായ അനുജിത എന്നിവര്‍ക്ക് വിഷം നല്‍കിയ ശേഷം സ്വയം വിഷം കഴിക്കുകയായിരുന്നു. അനുജിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭര്‍ത്താന് അനില്‍ കുമാറും ശ്രീജിതയും തമ്മില്‍ മദ്യപാനത്തെ ചൊല്ലി സ്ഥിരമായി കലഹിച്ചിരുന്നു.

മക്കള്‍ക്ക് വിഷം നല്‍കി താന്‍ വിഷം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ ശ്രീജിത ബന്ധുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശമായി അയച്ചു കൊടുത്തു. ഇതുകണ്ട് അടുത്ത ബന്ധു ഇവരെ തേടി എത്തുകയായിരുന്നു. ഈ സമയം അനില്‍ കുമാര്‍ മദ്യപിച്ച് ബോധരഹിതനായി വീട്ടില്‍ കിടക്കുന്നുണ്ടായിരുന്നു. അവശനിലയിലായ ശ്രീജിതയെയും മക്കളെയും ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. അനുജിത ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അനുജിത്ത് അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു.

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

14 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

36 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

1 hour ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 hours ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

2 hours ago