topnews

എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയതിൽ പ്രതികാര നടപടി, എസ്‌ഐക്ക് സ്ഥലം മാറ്റം

പാലക്കാട് : എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ എസ്‌ഐക്ക് സ്ഥലംമാറ്റം. ചെർപ്പുളശ്ശേരി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ബി. പ്രമോദിനെയാണ് പാലക്കാട് നർക്കോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റിയത്. ജില്ലാ പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. എസ്എഫ്‌ഐയും ബസ് ജീവനക്കാരും തമ്മിൽ ചെറുപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ ഉണ്ടായ സംഘർഷത്തിൽ തങ്ങൾക്ക് നേരെ എസ്‌ഐ ലാത്തി വീശി എന്ന് എസ്എഫ്‌ഐ പ്രവർത്തകർ ആരോപണം ഉന്നയിച്ചിരുന്നു.

തിങ്കളാഴ്ചയാണ് ചെർപ്പുളശ്ശേരിയിൽ ബസ് ജീവനക്കാരും എസ്എഫ്‌ഐയും തമ്മിൽ സംഘർഷമുണ്ടായത്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന് നേരെ പ്രതികാര നടപടി ഉണ്ടായത്. സംഘർഷത്തിൽ ജീവനക്കാരെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ സമരത്തിൽ നിന്ന് പിന്മാറണമെന്ന് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ജീവനക്കാരോട് ആവശ്യപ്പെട്ടു.

തുടർന്ന് ബസുകാരുമായി സ്റ്റേഷനിൽ ചർച്ച നടത്തിയിരുന്നു. സ്റ്റാൻഡിൽ പ്രശ്‌നമുണ്ടായാൽ പോലീസ് ഇടപെടുമെന്ന് ഉറപ്പ് നൽകിയതോടെ സമരം പിൻ വലിച്ചെങ്കിലും എഐ സ്റ്റാൻഡിൽ വിദ്യാർത്ഥികളെ മർദ്ദിച്ചെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു എസ്എഫ്‌ഐ നേതാക്കളുടെ ആവശ്യം. ഇതിന് പിന്നാലെയാണ് എസ്‌ഐക്കെതിരെ പ്രതികാര നടപടി ഉണ്ടായത്.

karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

4 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

4 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

5 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

6 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

7 hours ago