വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലെത്തും. തിങ്കളാഴ്ച പൂക്കോട് കോളേജിലെത്തി തെളിവെടുപ്പ് നടത്താനാണ് തീരുമാനം.അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷന് ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക അനധ്യാപക ജീവനക്കാരെ വിസ്തരിക്കും.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണിപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും എത്തുന്നുവെന്ന വിവരം വരുന്നത്. ദില്ലിയില്‍ നിന്നുള്ള സിബിഐ സംഘം ശനിയാഴ്ച വയനാട്ടില്‍ എത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സിദ്ധാര്‍ത്ഥന്റെ അച്ഛൻ ജയപ്രകാശിന്റെ മൊഴി ചൊവ്വാഴ്ച എടുക്കും.
വയനാട് എസ്പി ടി നാരായണനുമായി സിബിഐ സംഘം ചര്‍ച്ച നടത്തിയിരുന്നു. കേസ് അന്വേഷിച്ച കല്പറ്റ ഡിവൈഎസ്പി ടിഎൻ സജീവനുമായും സംഘം സംസാരിച്ചിരുന്നു. ഒരാഴ്ചയോളം സംഘം വയനാട്ടില്‍ തുടരുമെന്നാണ് സൂചന.
സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്നതില്‍ നടപടിക്രമങ്ങള്‍ വൈകിയതില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കാനും നിര്‍ദേശമുണ്ട്.ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടുന്നത് അസാധാരണ സംഭവമാണ്.
പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…
അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…
കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…
തിരുവനന്തപുരം: പട്ടാപകൽ മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…
കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…