kerala

സിദ്ധാർത്ഥിൻ്റെ കൊലപാതകം, കേന്ദ്ര ഏജൻസി അന്വേഷിക്കണം- ഹിന്ദു ഐക്യവേദി

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ റാഗിംഗിന് ഇരയാക്കി ക്രൂരമായി കൊല ചെയ്ത സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഈസ് ബിജു. സംസ്ഥാന സർക്കാരും,സർക്കാർ അനുകൂല സർവ്വകലാശാല അധികൃതരും കേസന്വേഷണം അട്ടിമറിക്കാനും, കുറ്റവാളികളായ എസ്എഫ്ഐ വിദ്യാർത്ഥികളെയും, നേതാക്കളെയും രക്ഷപ്പെടുത്താനും ശ്രമങ്ങൾ തകൃതിയായി നടക്കുന്നു എന്നതിനാലാണ് ഹിന്ദു ഐക്യവേദിഈ ആവശ്യമുന്നയിക്കുന്നത്.

ഇത്തരം സംഭവങ്ങൾ കേരളത്തിലെ കലാലയങ്ങളിൽഒരു വിദ്യാർത്ഥികൾക്കും സംഭവിച്ചുകൂടാത്തതാണ്. ഇരുപത്തൊന്നുകാരനായ ഒരു വിദ്യാർത്ഥിയെ സഹപാഠികൾ വിചാരണ ചെയ്ത് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയെന്ന ഭീതിജനകമായ വാർത്ത പുറത്ത് വന്നിട്ട് നാളുകൾ കഴിയുമ്പോഴും കേരളംപുലർത്തുന്ന നിസംഗത സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഈ. എസ്. ബിജു പറഞ്ഞു.

കലാസപര്യയുടേയും ജ്ഞാനാന്വേഷണത്തിൻ്റെയും ആലയങ്ങളാകേണ്ട വിദ്യാഭ്യാസകേന്ദ്രങ്ങൾ അരാജകത്വത്തിൻ്റെയും അക്രമത്തിൻ്റെയും വിളനിലമാക്കുന്നതിൽ ഭരണപക്ഷ വിദ്യാർഥി പ്രസ്ഥാനം തന്നെ നേതൃത്വം കൊടുക്കുന്നതും, ജനാധിപത്യ കേരളത്തിന് ഭൂഷണമല്ല. അങ്ങേയറ്റം നിഷ്ക്രിയമായിപ്പോയ സാമൂഹിക സാംസ്കാരിക രംഗത്ത് തിരുത്തൽ അനിവാര്യമാണ്. പൊതുസമൂഹം ഇത്തരം അരാജക പ്രവണതകൾക്കെതിരെ ശക്തമായി ഇടപെടണംഎന്നും ഈ. എസ്. ബിജു ആവശ്യപ്പെട്ടു.

karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago