kerala

നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു, ഫർഹാന കൊണ്ടുവന്ന ചുറ്റിക കൊണ്ട് ഷിബിലി തലക്കടിച്ചുവീഴ്ത്തി’

മലപ്പുറം: ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ നിർണായകമായ വിവരങ്ങൾ പുറത്തുവിട്ട് മലപ്പുറം എസ്.പി എസ്. സുജിത് ദാസ്. കൊലപാതകം ഹണിട്രാപ്പാണെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചത്. സിദ്ദീഖിനെ നഗ്നനാക്കി പണത്തിനായി ഭീഷണിപ്പെടുത്തി. ഇതിനിടയിലുള്ള തർക്കത്തിലാണ് ഷിബിലി ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

മേയ് 18നാണ് ഷൊർണൂരിൽനിന്ന് ഫർഹാന കോഴിക്കോട്ടുനിന്ന് എത്തുന്നത്. ഇതിനു പിന്നാലെ ആഷിഖും ട്രെയിനിലെത്തി. ഇവർ നഗരത്തിലെ ‘ഡി കാസ’ ഹോട്ടലിൽ റൂമെടുക്കുകയും ശേഷം സിദ്ദീഖ് ഇവിടെയെത്തുകയുമായിരുന്നു. റൂമിലെത്തിയ ശേഷം സംസാരം ആരംഭിക്കുകയായിരുന്നു.

ഇതിനിടയിൽ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. പണം സംബന്ധിച്ചും സംഘം ഭീഷണിപ്പെടുത്തി. ഇതിനിടെ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും സിദ്ദീഖ് നിലത്ത് വീഴുകയും ചെയ്തു. ഷിബിലി കൈയിൽ കത്തി കരുതിയിരുന്നു. ഇതുവച്ചാണ് ഇവർ ഭീഷണിപ്പെടുത്തിയത്.

എന്തെങ്കിലും സംഭവമുണ്ടാകുകയാണെങ്കിൽ അത് ചെറുക്കാനായി ഫർഹാന നേരത്തെ തന്നെ ചുറ്റിക കൈയിൽ കരുതിയിരുന്നു. ഷിബിലി ഈ ചുറ്റിക ഉപയോഗിച്ച് സിദ്ദീഖിൻറെ തലക്കടിച്ചു. ഇതിൽ തലയിൽ രണ്ട് ഗുരുതരമായ മുറിവുകളുണ്ട്. ആഷിഖ് സിദ്ദീഖിന്റെ നെഞ്ചിൽ ശക്തമായി ചവിട്ടി. ഇതിൽ സിദ്ദീഖിന്റെ വാരിയെല്ല് ഇളകി.

തുടർന്നും മൂന്നുപേരും ചേർന്ന് ആക്രമണം തുടരുകയായിരുന്നു. ഇതിൽ നെഞ്ചിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. ശ്വാസകോശത്തിലും വലിയ പരിക്കുകളുണ്ട്. ഇതിന്റെ ആഘാതത്തിൽ അധികം വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നും എസ്.പി സുജിത് ദാസ് പറഞ്ഞു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

3 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

3 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

3 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

4 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

4 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

5 hours ago