Categories: health

സിഫിലിസ് മാരക ലൈംഗിക രോഗം അപകടം.

സിഫിലിസ് മാരക ലൈംഗിക രോഗം അപകടം.സിഫിലിസ് ഓസ്‌ട്രേലിയയെ കാർന്നു തിന്നതെങ്ങനെ ?
മറ്റു രാജ്യങ്ങൾക്കും മുന്നറിയിപ്പ്.സിഫിലിസ് എന്ന മാരക രോഗം, ഓസ്‌ട്രേലിയയെ കാർന്നു തിന്നതെങ്ങിനെ ?
ഓസ്‌ട്രേലിയയിലെ ഗോത്രവർഗങ്ങളിൽ ഒരു കാലഘട്ടത്തിൽ പടർന്നു പിടിച്ച മാരകമായ ലൈംഗീകരോഗമായിരുന്നു സിഫിലിസ്. ഏകദേശം ഒരു ദശാബ്ദം മുൻപ് ഓസ്‌ട്രേലിയൻ ഗോത്രവർഗങ്ങളെ ഈ രോഗത്തിൽ നിന്നും പൂർണ്ണമായും മുക്തരാക്കാമെന്നു അവിടുത്തെ ഡോക്ടർമാർ വിശ്വസിച്ചിരുന്നു എങ്കിലും, അവരെ അമ്പരപ്പിച്ചു കൊണ്ടും, ദേശീയ തലത്തിൽ നടന്ന ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി കൊണ്ടും രോഗം പൂർവ്വാധികം ശക്തിയോടെ വ്യാപിക്കുകയാണ് ഉണ്ടായത്. 3 സ്റ്റേറ്റുകളിലും, 1 പ്രവിശ്യയിലും രോഗം ശക്തമായി വ്യാപിക്കുകയുണ്ടായി. 2011 മുതലുള്ള കാലഘട്ടത്തിൽ സിഫിലിസ് മൂലം മരിച്ചത് ആറു കുട്ടികളാണ്. ഇതേ കാലയളവിൽ തന്നെ ഗോത്രജനതയിലെ രോഗബാധിതരുടെ എണ്ണം 120 ഇൽ നിന്നും 2100 ആയി ഉയർന്നു. രോഗത്തെ നിയന്ത്രണവിധേയമാക്കുന്നത് വലിയൊരു കടമ്പയാണെന്നു ആരോഗ്യരംഗത്തെ വിദഗ്ദർ വിലയിരുത്തുകയുണ്ടായി. രോഗബാധിതരിൽ ബഹുഭൂരിപക്ഷം പേരും രാജ്യത്തിൻറെ മധ്യ-ഉത്തര പ്രദേശങ്ങളിലെ ആദിമ നിവാസികൾ ആയിരുന്നു .എന്താണ് സിഫിലസ് (പറുങ്കിപുണ്ണ്)
ട്രെപോണെമാ പല്ലിഡം എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് സിഫിലസ്. സിഫിലിസിന്‍റെ മുറിവില്‍നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരുന്നു. മുറിവ് പ്രധാനമായും ലൈംഗീക അവയവങ്ങളിൽ കൂടിയോ മലാശയത്തിൽ കൂടിയോ എആണ് പകരുക. രോഗമുള്ള ഗര്‍ഭിണിയിലൂടെ ഗര്‍ഭസ്ഥശിശുവിനും ഈ രോഗം പകരാം. ഒന്നോ ഒന്നില്‍കൂടുതലോ ആയ പ്രകടമായ മുറിവാണ് സിഫിലിന്‍റെ പ്രാരംഭ ലക്ഷണം. സിഫിലിസ് രോഗബാധയ്ക്ക് ശേഷം ആദ്യലക്ഷണം പുറത്ത് കാണുന്നത് 10 മുതല്‍90 ദിവസ (ഏകദേശം 21 ദിവസം) ങ്ങള്‍ക്കകമാണ്. മുറിവ് സാധാരണയായി കട്ടിയുള്ളതും വേദന യില്ലാത്തതുമാണ്. സിഫിലിസ് ശരീരത്തിലേക്ക് കടക്കുന്ന ഭാഗത്താണ് മുറിവ് പ്രത്യക്ഷപ്പെടുന്നത്. 3 മുതല്‍6 ആഴ്ചവരെ നിലനില്ക്കുകയും ചികിത്സ കൂടാതെ തന്നെ മുറിവ് ഉണങ്ങുകയും, രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. രണ്ടാംഘട്ടത്തിന്‍റ പ്രധാന ലക്ഷണം ത്വക്കിലെ കുരുക്കളും/ ചൂടുപൊങ്ങല്‍, കൂടാതെ ശ്ലേഷ്മ പാളിക്കുണ്ടാകുന്ന കേടുപാടുമാണ്. എന്നാല്‍ഈ കുരുവിന് ചൊറിച്ചില്‍അനുഭവപ്പെടാറില്ല. കാല്‍പാദത്തിനടിയിലും കൈപ്പത്തിയിലുമായി ചുവന്ന നിറത്തിലുള്ള പരുക്കന്‍കുരുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇവകൂടാതെ ഈ രോഗത്തിന്‍റെ രണ്ടാം ഘട്ടലക്ഷണമായി പനി, ലിംഫോ ഗ്രന്ഥിയില്‍വീക്കം, തൊണ്ട വേദന, വട്ടത്തില് മുടി കൊഴിയുക, തലവേദന, ശരീരഭാരം കുറയുക, പേശിവേദന, ക്ഷീണം എന്നിവ അനുഭവപ്പെടാം. രണ്ടാംഘട്ടം അപ്രത്യക്ഷമാകുമ്പോള്‍അവസാനഘട്ടം പ്രത്യക്ഷമാകും. സിഫിലിസിന്‍റെ അവസാന ഘട്ടത്തില്‍ആന്തിരിക അവയവങ്ങള്‍, തലച്ചോറ്, നാഡി, കണ്ണ്, ഹൃദയം, രക്തധമനി, കരള്‍, എല്ല്, സന്ധി എന്നിവ ഉള്‍‌പ്പെടെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിക്കാം. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമേ ആന്തിരിക അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍‌പ്രത്യക്ഷപ്പെടുകയുള്ളു. ശരീരചലനത്തിലുള്ള ബുദ്ധിമുട്ട്, സ്തംഭനം, പതുക്കെയുള്ള അന്ധത, മറവിരോഗം, എന്നിവയും സിഫിലിസിന്‍റെ അവസാനഘട്ടത്തില്‍പ്രത്യക്ഷപ്പെടുന്നു ഈ ക്ഷതങ്ങള്‍തന്നെ മരണകാരണത്തിന് മതിയാകും. എങ്ങനെ സിഫിലിസ് തടയാം ? സുരക്ഷിതം അല്ലാത്ത ലൈംഗിക ബന്ധത്തില്‍നിന്ന് വിട്ട് നില്‍ക്കുന്നതാണ് രോഗബാധതടയാന്‍പറ്റുന്ന എളുപ്പമാര്‍‍ഗ്ഗം. മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവ ഒഴിവാക്കുന്നതിലൂടെ രോഗബാധ തടയാന്‍സാധിക്കും.

Karma News Editorial

Recent Posts

രാജ്യത്ത് വോട്ട് ജിഹാദ്, പ്രധാനമന്ത്രിയുടെ വൻ മുന്നറിയിപ്പ്

രാജ്യത്തേ തിരഞ്ഞെടുപ്പിൽ വോട്ട് ജിഹാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ വോട്ട് ജിഹാദ് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങിനെ.…

4 mins ago

വാഹനം നിർത്തി യുവാവ് ബന്ധുവീട്ടിൽ കയറി, പിന്നാലെ കാറിൽ തീ പടർന്നു

ആലപ്പുഴ : റോഡിന് സമീപം നിർത്തിയിട്ട കാറിന് തീപിടിച്ച് അപകടം. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ കാറാണ് കത്തിനശിച്ചത്. ഇന്ന്…

5 mins ago

കൊവിഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക; ഉത്‌പാദനവും വിതരണവും പൂർണമായി നിർത്തുന്നതായി കമ്പനി

കൊവിഡ് വാക്‌സിനുകൾ അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ആഴ്ചകൾ പിന്നാലെ കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ…

27 mins ago

വഴിമുടക്കിയായി CPM കൊടിമരം, വീടുപണി മുടങ്ങി, പിഴുത് എറിഞ്ഞ് സ്ത്രീകൾ

ചേർത്തല : സി.പി.എം. സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി. വീടുപണിക്ക് വഴിമുടക്കിയായി നിന്ന കൊടിമരമാണ് സ്ത്രീകൾ കമ്പിപ്പാരകൊണ്ടു…

33 mins ago

കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത, ആലപ്പുഴ ജില്ലയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാവിലെ 11.30 മുതൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്കും…

48 mins ago

കണ്ടാല്‍ സിംപിള്‍ ലുക്ക്, പക്ഷേ ചെയ്തത് സ്‌കിന്‍ വിസിബിള്‍ മേക്കപ്പ്, മാളവികയുടെ ലുക്കിനെ പറ്റി വികാസ്

ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായത് അടുത്തിടെയാണ്. വളരെ ലളിതമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നാലെ തന്റെ…

1 hour ago