കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതന് സ്വയം വെടിവെച്ച് മരിച്ചു. കര്‍ഷകരുടെ ദുരവസ്ഥയും സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലും തന്നെ വേദനിപ്പിക്കുന്നുവെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നും കത്തെഴുതി വെച്ചാണ് പുരോഹിതന് ആത്മഹത്യ ചെയ്തത്. ഹരിയനയിലെ കര്‍ണാലില്‍ നിന്നുള്ള സാന്റ് ബാബാ രാംസിംഗ് ആണ് മരിച്ചത്.
ഹരിയാനയിലും പഞ്ചാബിലുമുള്‍പ്പെടെ അനുയായികളുള്ള ബാബാ രാംസിംഗ് ഹരിയാന എസിപിജിസി ഉള്‍പ്പെടെയുള്ള നിരവധി സിഖ് സംഘടനകളുടെ മുന്‍ ഭാരവാഹിയായിരുന്നു.
ലൈസന്‍സുള്ള തോക്കുപയോഗിച്ച് രാംസിംഗ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹത്തിന്റെ സമീപത്ത് നിന്നായി ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ കര്‍ഷകരെ പിന്തുണച്ച് ഈ ദാസന് സ്വയം ബലി കഴിക്കുകയാണ് എന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.
‘അവകാശങ്ങള്‍ക്ക് വേണ്ടി തെരുവുകളില്‍ പോരാടുന്ന കര്‍ഷകരുടെ ദുരവസ്ഥയ്ക്ക് സാക്ഷിയായി. സര്‍ക്കാര്‍ അവര്‍ക്ക് നീതി ലഭ്യമാക്കാത്തത് കാണുമ്പോള്‍ വേദനിക്കുന്നുണ്ട്. അതൊരു കുറ്റകൃത്യമാണ്. പീഡിപ്പിക്കുന്നതും ബുദ്ധിമുട്ട് അനുഭവിക്കുന്നതും പാപമാണ്. ആരും കര്‍ഷകരുടെ അവകാശത്തിനായോ സര്‍ക്കാരിന്റെ അടിച്ചമര്ത്തലിനെതിരെയോ ഒന്നും ചെയ്തിട്ടില്ല. പലരും തങ്ങള്‍ക്ക് ലഭിച്ച പുരസ്കാരങ്ങള്‍ വരെ തിരികെ നല്കി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ കര്‍ഷകരെ പിന്തുണച്ച് ഈ ദാസന് സ്വയം ബലി കഴിക്കുകയാണ്’ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…