social issues

അവിഹിത ബന്ധങ്ങള്‍ സര്‍വ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ വിവാഹം ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തെത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഗോപിയും അമൃതയും തങ്ങളുടെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചതോടെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഇവര്‍ നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായിരുന്നു. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ഇരുവരും നല്‍കിയ ക്യാപ്ഷന്‍. ഇതിന് പിന്നാലെ ഇരുവരും വിമര്‍ശനത്തിനും ഇരകളായി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് സിന്‍സി അനില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങള്‍ സര്‍വ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ വിവാഹം ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ. പക്ഷെ… അവിടെയും ഒരു ചോദ്യം ബാക്കിയുണ്ട്. രണ്ടു വ്യക്തികള്‍ തമ്മില്‍ ബന്ധത്തില്‍ ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ക്ക് വേണ്ട.. എന്നാകുമ്പോള്‍ മുറിവേല്‍ക്കുന്ന അപ്പുറത്തെ ആളുടെ വേദനകളെ എങ്ങനെ നിര്‍വചിക്കും എന്നത്. ആ വേദന നിസ്സാരമല്ല. അങ്ങനെ ജീവിതം ആത്മഹത്യയില്‍ എത്തിച്ച ആളുകള്‍ വരെ നമുക്ക് ചുറ്റുമുണ്ട്.-സിന്‍സി അനില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, ജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണം എന്നത് ഓരോ വ്യകതികളുടെയും ചോയ്‌സ് ആണ്. ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങള്‍ സര്‍വ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ വിവാഹം ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ. പക്ഷെ… അവിടെയും ഒരു ചോദ്യം ബാക്കിയുണ്ട്.

രണ്ടു വ്യക്തികള്‍ തമ്മില്‍ ബന്ധത്തില്‍ ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ക്ക് വേണ്ട.. എന്നാകുമ്പോള്‍ മുറിവേല്‍ക്കുന്ന അപ്പുറത്തെ ആളുടെ വേദനകളെ എങ്ങനെ നിര്‍വചിക്കും എന്നത്. ആ വേദന നിസ്സാരമല്ല. അങ്ങനെ ജീവിതം ആത്മഹത്യയില്‍ എത്തിച്ച ആളുകള്‍ വരെ നമുക്ക് ചുറ്റുമുണ്ട്. ഈ ഫോട്ടോയിലുള്ള രണ്ടു മനുഷ്യര്‍ അത്തരത്തില്‍ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം അവരാല്‍ തിരസ്‌കരിക്കപ്പെട്ടവര്‍ക്കു മാത്രമല്ലെ ഉള്ളു.

അവരുടെ സ്‌നേഹത്തിന്റെ ആഴമോ അവരുടെ ഭാവി പ്രവചനങ്ങളോ നമ്മള്‍ ചര്‍ച്ച ചെയയേണ്ടതുണ്ടോ? ഒരു ആശംസ അര്‍പ്പിച്ചു മാറി നിന്നേക്കണം. അത്രയല്ലേ ആവശ്യമുള്ളൂ മനുഷ്യരെ. അവരുടെ ജീവിതം അവര് ജീവിക്കട്ടെ… അതല്ലേ അതിന്റെ ശരി? NB ഈ രണ്ടു വ്യക്തികള്‍ (Gopisundar &Amrutha suresh)അവരുടെ പേജ് കളില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.. അവിടെ പ്രബുദ്ധരായ മലയാളികളുടെ cyber harrasment നടക്കുന്നുണ്ട്. അതാണ് പോസ്റ്റ് ന് ആധാരമായ വിഷയം…

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

35 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

45 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

1 hour ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

1 hour ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

2 hours ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago