entertainment

എന്നെ റെക്കോർഡിംഗിനു വിളിക്കുമ്പോൾ തന്നെ കൈകൾ വിയർക്കാൻ തുടങ്ങും, തൊണ്ട വരളും- സിത്താര

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയ ​ഗായികയായി മാറിയതാരമാണ് സിത്താര കൃഷ്ണകുമാർ. സിത്താരയും മകളുമായിട്ടെത്തുന്ന വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്. ഇപ്പോളിതാ ഗുരുതുല്യനായ പ്രിയ സംഗീത സംവിധായകൻ എം ജയചന്ദ്രന് ജന്മദിനാശംസയുമായി എത്തിരിക്കുകയാണ് സിത്താര . ഞാൻ അനുഗ്രഹീതയാണ് അതുകൊണ്ടാണ് ഇതുപോലൊരു നല്ല ഗുരുവിനെ ലഭിച്ചത് എന്ന് സിത്താര പറയുന്നു

‘അദ്ദേഹം എന്നെ റെക്കോർഡിംഗിനു വിളിക്കുമ്പോൾ തന്നെ കൈകൾ വിയർക്കാൻ തുടങ്ങും. തൊണ്ട വരളും. ഒരു സംഗീത വിദ്യാർഥിയേക്കാൾ ശ്രദ്ധിച്ച്‌ ഞാനിരിക്കും. എപ്പോഴും ആലോചിക്കാറുണ്ട്. അതെന്തുകൊണ്ടാണ് എന്ന്. അദ്ദേഹമെന്നെ മകളേ എന്നാണ് വിളിക്കാറുള്ളത്. എന്നെ വഴക്കു പറഞ്ഞിട്ടേയില്ല. അദ്ദേഹത്തെ ഗുരുതുല്യനായി കാണുന്നു ഞാൻ. അതാണ് ഞാനിത്ര ശ്രദ്ധാലു ആകുന്നത്. ‘ഏനുണ്ടോടി’ എന്ന പാട്ട് ഞാൻ പാടിയില്ലായിരുന്നെങ്കിൽ കരിയറിൽ എനിക്ക് ലഭിച്ച ഈ സൗഭാഗ്യങ്ങളൊന്നും എന്നെത്തേടി വരില്ലായിരുന്നു. ജീവിതം തന്നെ വേറെയാകുമായിരുന്നു.

എന്റെ പാട്ടിനെക്കുറിച്ച്‌ അദ്ദേഹം പറയുന്ന ചെറിയൊരു പോസിറ്റീവ് കമന്റ് പോലും എന്നെ വളരെയധികം സന്തോഷവതിയാക്കാറുണ്ട്. കുറേ വർഷങ്ങൾക്കുമുമ്ബ് അദ്ദേഹം എന്നോടു പറഞ്ഞതിതാണ്. ‘ഇനിയെത്ര വലുതായാലും നീയെനിക്കാ കൊച്ചുകുട്ടി തന്നെയാണ്. വർഷങ്ങൾക്കുമുമ്ബ് ഞാൻ കണ്ടുമുട്ടിയ ആ കൊച്ചുകുട്ടി.’ അനുഗ്രഹീതയാണ് ഇതുപോലൊരു നല്ല ഗുരുവിനെ ലഭിച്ചത് അതാണ്.ഡിയർ സർ.. ഒരിത്തിരി പേടിയുണ്ടെന്നുള്ളത് സത്യമാണ്, പക്ഷേ ഒത്തിരി ഇഷ്ടമാണ്. ഹാപ്പി ഹാപ്പി ബർത്ത്‌ഡേ.’

Karma News Network

Recent Posts

ധ്യാനത്തിൽ വിവേകാനന്ദൻ പറഞ്ഞുതരും ഗാന്ധിജി ആരാണെന്ന്.. ആരായിരുന്നു എന്ന്..പുതിയ ബോധവുമായി തിരിച്ചുവരിക- ഹരീഷ് പേരടി

കന്യാകുമാരിയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. മോദിയുടെ ഗാന്ധി പരാമർശത്തിലാണ് പേരടിയുടെ പരിഹാസം. ഒരു…

10 mins ago

കൊച്ചിയിലെ അവയവക്കടത്ത്, മുഖ്യ പ്രതി ഹൈദരാബാദിൽ‌ അറസ്റ്റിൽ

കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ…

14 mins ago

സുറാബി ഖാത്തൂണ്‍ കടത്തിയത് 20 കിലോ സ്വര്‍ണം, പിന്നിൽ തില്ലങ്കേരി സ്വദേശി സുഹൈൽ, അന്വേഷണം വ്യാപിപ്പിക്കും

കണ്ണൂര്‍ : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എയര്‍ ഹോസ്റ്റസ് സുറാബി ഖാത്തൂണിന് പിന്നിൽ തില്ലങ്കേരി സ്വദേശി സുഹൈൽ. പല ഘട്ടങ്ങളിലായി…

45 mins ago

സ്നേഹയുടെയും ശ്രീകുമാറിന്റെയും കണ്മണി, കേദാറിന് ഇന്ന് ഒന്നാം പിറന്നാൾ

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരുടെയും വിവാഹവും തുടര്‍ന്നുണ്ടായ കുട്ടിയുടെ ജനനവുമെല്ലാം വലിയ…

49 mins ago

സമ്പൂർണ ഡ്രൈ ഡേ, ഇന്ന് മുതൽ അഞ്ച് ദിവസം മദ്യ വില്‍പ്പന നിരോധിച്ചു

കര്‍ണാടകയില്‍ ഈ ആഴ്ച അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ…

1 hour ago

രണ്ട് മൂന്ന് തവണ ​ഗർഭം അലസി, ദേവിനെ ​ഗർഭിണിയായി മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് വീട്ടിൽ പറഞ്ഞത്- സെന്തിലും ശ്രീജയും

തമിഴ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സെന്തിലും ശ്രീജയും. വിജയ് ടിവിയിലെ 'ശരവണൻ മീനാക്ഷി' എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ…

2 hours ago