സോഷ്യല്‍ മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ദിയ സന. ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ദിയയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ഷോയ്ക്ക് ശേഷവും സോഷ്യല്‍മീഡിയയിലൂടെയായി തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് അവര്‍. പുതിയൊരു കുറിപ്പുമായിട്ടാണ് താരം എത്തിയത്. തന്റെ രീതികളും സംസാരവുമെല്ലാം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് പല വേദികളും തനിക്ക് നഷ്ടപ്പെടുകയാണെന്നാണ് ദിയ പറയുന്നത്.
‘എന്റെ പേര് ഷജ്ന. ദിയ സന എന്ന് പറഞ്ഞാലേ അറിയൂ. ഞാനൊരു മുസ്ലിം സ്ത്രീ ആണ്. 10 കൊല്ലമായി സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഉണ്ട്. ഇപ്പോള്‍ ഇത്ര വെടിപ്പായിട്ട് പറയേണ്ടി വരുന്നത് എന്റെ ഭാഷ എന്റെ രീതികള്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നതൊക്കെ മറ്റുള്ളവര്ക്ക നല്ല ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ എനിക്ക് ഇഷ്ടപ്പെട്ട വേദികള്‍ പലതും എന്നെ നിരസിക്കുന്നുണ്ട്. ഞാന്‍ ഒരു ഷോയുടെ ഭാഗമായത് കൊണ്ട് മാത്രമാണ് എന്റെ ജോലികള്‍ പലതും നടന്നുപോകുന്നത്. എനിക്ക് പക്ഷെ സാമൂഹ്യപ്രവര്‍ത്തന രംഗത്ത് നിന്നുതന്നെ പ്രവര്‍ത്തിക്കാനും സംസാരിക്കാനുമാനിഷ്ടം. ആര് തന്നെ തള്ളി പറഞ്ഞാലും നല്ല കഷ്ടപ്പെട്ട് പണിയെടുത്തിട്ടുണ്ട്… അതുകൊണ്ട് തന്നെയാണ് അന്തസായി വിളിച്ചു പറയുന്നത്.
നല്ലോണം അടിയും ഇടിയുമൊക്കെ കിട്ടിട്ടുണ്ട്. നിരന്തരം കുടുംബക്കാരെ മൊത്തം കൂട്ടിയുള്ള തെറിവിളികളൊക്കെ ഇന്നും മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഇടയിലെ മനുഷ്യര്‍ തന്നെ നമ്മളെ ഒഴിവാക്കുന്ന പ്രവണതകള്‍ കൂടി വരുന്നുണ്ട്. പലര്‍ക്കും വേദികള്‍ നിഷേധിക്കുന്നു. അര്‍ഹത ഉള്ള മനുഷ്യരെ എല്ലായിടത്തുനിന്നും ഒഴിവാക്കുന്നു. ഇത് പറയേണ്ടി വന്നതാണ്. പലരുടെയും ഇമോഷന്‍സ് പലതാണ്. എനിക്ക് പറയണമെന്ന് തോന്നി പറഞ്ഞു. ഇനി ഇതും കൊണ്ട് എന്നോട് അടുത്ത വല്ലതും പറഞ്ഞു വന്നാല്‍ മത്തായിക് മൈരാണ്. എന്നെ സ്നേഹിക്കുന്നവരോട് സ്നേഹം മാത്രം ഉമ്മകള്‍’…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…
ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…
കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്.ടി.സി. ജീവനക്കാരന്. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…
കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…
കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…