എന്റെ പേര് ഷജ്‌ന, ഞാനൊരു മുസ്ലിം സ്ത്രീ ആണ്, പല വേദികളും എനിക്ക് നഷ്ടമായി- ദിയ സന

സോഷ്യല്‍ മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ദിയ സന. ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ദിയയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ഷോയ്ക്ക് ശേഷവും സോഷ്യല്‍മീഡിയയിലൂടെയായി തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് അവര്‍. പുതിയൊരു കുറിപ്പുമായിട്ടാണ് താരം എത്തിയത്. തന്റെ രീതികളും സംസാരവുമെല്ലാം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് പല വേദികളും തനിക്ക് നഷ്ടപ്പെടുകയാണെന്നാണ് ദിയ പറയുന്നത്.

‘എന്റെ പേര് ഷജ്‌ന. ദിയ സന എന്ന് പറഞ്ഞാലേ അറിയൂ. ഞാനൊരു മുസ്ലിം സ്ത്രീ ആണ്. 10 കൊല്ലമായി സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഉണ്ട്. ഇപ്പോള്‍ ഇത്ര വെടിപ്പായിട്ട് പറയേണ്ടി വരുന്നത് എന്റെ ഭാഷ എന്റെ രീതികള്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നതൊക്കെ മറ്റുള്ളവര്‍ക്ക നല്ല ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ എനിക്ക് ഇഷ്ടപ്പെട്ട വേദികള്‍ പലതും എന്നെ നിരസിക്കുന്നുണ്ട്. ഞാന്‍ ഒരു ഷോയുടെ ഭാഗമായത് കൊണ്ട് മാത്രമാണ് എന്റെ ജോലികള്‍ പലതും നടന്നുപോകുന്നത്. എനിക്ക് പക്ഷെ സാമൂഹ്യപ്രവര്‍ത്തന രംഗത്ത് നിന്നുതന്നെ പ്രവര്‍ത്തിക്കാനും സംസാരിക്കാനുമാനിഷ്ടം. ആര് തന്നെ തള്ളി പറഞ്ഞാലും നല്ല കഷ്ടപ്പെട്ട് പണിയെടുത്തിട്ടുണ്ട്… അതുകൊണ്ട് തന്നെയാണ് അന്തസായി വിളിച്ചു പറയുന്നത്.

നല്ലോണം അടിയും ഇടിയുമൊക്കെ കിട്ടിട്ടുണ്ട്. നിരന്തരം കുടുംബക്കാരെ മൊത്തം കൂട്ടിയുള്ള തെറിവിളികളൊക്കെ ഇന്നും മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഇടയിലെ മനുഷ്യര്‍ തന്നെ നമ്മളെ ഒഴിവാക്കുന്ന പ്രവണതകള്‍ കൂടി വരുന്നുണ്ട്. പലര്‍ക്കും വേദികള്‍ നിഷേധിക്കുന്നു. അര്‍ഹത ഉള്ള മനുഷ്യരെ എല്ലായിടത്തുനിന്നും ഒഴിവാക്കുന്നു. ഇത് പറയേണ്ടി വന്നതാണ്. പലരുടെയും ഇമോഷന്‍സ് പലതാണ്. എനിക്ക് പറയണമെന്ന് തോന്നി പറഞ്ഞു. ഇനി ഇതും കൊണ്ട് എന്നോട് അടുത്ത വല്ലതും പറഞ്ഞു വന്നാല്‍ മത്തായിക് മൈരാണ്. എന്നെ സ്‌നേഹിക്കുന്നവരോട് സ്‌നേഹം മാത്രം ഉമ്മകള്‍’…